April 29, 2026

പ്രിയദർശിനി ടീ എസ്റ്റേറ്റ് തൊഴിലാളികളെ പീഡിപ്പിക്കുന്നുവെന്ന് ഐ.എൻ.ടി.യു.സി.

0
IMG-20180923-WA0306
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
പഞ്ചാരക്കൊല്ലി പ്രിയദർശിനി ടീ എസ്റ്റേറ് ഐ.എൻ.ടി.യു.സി.  കൺവെൻഷൻ ജില്ലാ പ്രസിഡണ്ട് പി.പി. ആലി ഉദ്ഘാടനം ചെയ്തു.
പ്രിയദർശിനി ടീ എസ്റ്റേറ്റ് തൊഴിലാളികളെ പീഡിപ്പിക്കുന്ന സമീപനമാണ് അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. സർവ്വീസിൽ നിന്ന് പിരിയുന്ന തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യം നൽകുന്നില്ല. പ്ലാന്റേഷൻ തൊഴിലാളികൾക്ക് നൽകേണ്ട ഒരു ആനുകൂല്യവും പ്രിയദർശിനി തൊഴിലാളികൾക്ക് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. അധികാരികളുടെ അനാവശ്യ ധൂർത്ത് ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ പദ്ധതിയായ പ്രിയദർശിനിയെ തകർക്കുകയാണ്. ന്യായമായ സംശയങ്ങൾ ഉന്നയിച്ച് തൊഴിലാളികൾ ഓഫീസിൽ ചെന്നാൽ മോശമായ പെരുമാറ്റമാണ് ഓഫീസ് സ്റ്റാഫിൽ നിന്നും ഉണ്ടാവുന്നത്. 
പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്ക് നൽകാനായി എത്തിച്ച കിറ്റുകൾ പോലും യഥാസമയം നൽകുവാനോ, എല്ലാവർക്കും നൽകുവാനോ എസ്റ്റേറ്റ് അധികാരികൾ ശ്രമിക്കുന്നില്ലെന്ന് തൊഴിലാളികൾ തന്നെ പരാതി പറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജില്ലാ കളക്ടർ ചെയർമാനും, സബ് കളക്ടർ മാനേജിങ്ങ് ഡയറക്ടറുമായുള്ള പ്രിയദർശിനി ടീ എസ്റ്റേറ്റിനെ തകർക്കാൻ അധികാരികൾ തന്നെ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സുകൾ അടിയന്തിരമായി റിപ്പയർ ചെയ്യുക, തൊഴിലാളി പീഡനം അവസാനിപ്പിക്കുക, തൊഴിലാളികളോട് ധിക്കാരപരമായ നിലപാട് സ്വീകരിക്കുന്ന ഓഫീസ് സ്റ്റാഫിനെതിരെ നടപടിയെടുക്കുക, സർവീസിൽ നിന്ന് വിരമിച്ച ശേഷം വീണ്ടും ഓഫീസിൽ അനധികൃതമായി ജോലി ചെയ്യുന്നവരെ മാറ്റി ഉയർന്ന വിദ്യഭ്യാസമുള്ള തൊഴിലാളികളുടെ മക്കളെ ജോലിയിൽ നിയമിക്കുക, ജോലിയിൽ നിന്ന് വിരമിച്ച തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യം നൽകുക തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ച് മാനേജിങ്ങ് ഡയറക്ടർ കൂടിയായ സബ് കലക്ടർക്ക് നേരിൽ കണ്ട് പരാതി നൽകാൻ തീരുമാനിച്ചു.
നടപടിയുണ്ടായില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് വരുന്നതിനും തീരുമാനമെടുത്തു.
പുതിയ പ്രസിഡണ്ടായി രാഘവനേയും, ജനറൽ സെക്രട്ടറിയായി സി.ബാലനേയും, ട്രഷററായി രാജൻ ഗൗരിയേയും, വൈ പ്രസി: ചീര, ജോ – സെക്ര: നാരായണൻ 12 അംഗ എക്സികുട്ടീ വിനേയും തിരഞ്ഞെടുത്തു.
രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ടി.എ റെജി, കബീർ കുന്നമ്പറ്റ, പി.ഷംസംദ്ധീൻ, മുജീബ് കോടിയാടൻ, എം.പി ശശികുമാർ ,സി.എച്ച് സുഹൈർ ,കൃഷ്ണൻ, ബാപ്പുട്ടി, നാസർ, മണി, ചീര, ബാലൻ സി തുടങ്ങിയവർ സംസാരിച്ചു. സി.ഐ.ടി.യു.വിൽ നിന്ന് രാജിവെച്ച് ഐ.എൻ.ടി.യു.സി.യിൽ ചേർന്ന തൊഴിലാളികൾക്ക് ഉടൻ സ്വീകരണം നൽകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *