April 17, 2026

വയനാടിനെ വീണ്ടടുക്കാം; ദുരന്ത ബാധിതർക്ക് തൊഴിൽ പുനരധിവാസം ഉൾപ്പെടെയുള്ള ടൗൺഷിപ്പ് പ്രഖ്യാപനവുമായി യു.ബി ഡെവലപ്പേർസ്

0
Img 20240820 130612
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട്ടിൽ പുതുതായി ആരംഭിക്കുന്ന പ്രീമിയം വില്ല ടൗൺഷിപ്പ് പദ്ധതിയുടെ പ്രഖ്യാപനത്തോടൊപ്പം മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടൽ ദുരന്തത്തിലെ ഇരകൾക്കും, ഉരുൾപൊട്ടലിനെ തുടർന്ന് ഉപജീവനം പ്രതിസന്ധി സൃഷ്ടിച്ചവർക്കും ആശ്വാസമാവുന്ന തൊഴിൽ പുനരധിവാസ പദ്ധതികളുമായി യു ബി ഡവലപ്പേർസ് രംഗത്ത്. 2024 ആഗസ്ത് 21 ബുധൻ ഉച്ചക്ക് 12.30-ന് കൽപ്പറ്റ ഓഷിൻ ഹോട്ടലിൽ വെച്ചാണ് പദ്ധതികളുടെ ഔദ്യോഗിക പ്രഖ്യാപനം.

 

ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും വേരുറപ്പിച്ച വയനാട് സ്വദേശികൂടിയ യുവ സംരംഭകൻ ഉബൈസ് സിദ്ധീഖ്‌, ഒപ്പം വിദേശത്ത് നിന്നുമുള്ള നിക്ഷേപകർ, യു. എ. ഇ, ഖത്തർ പൗരന്മായ സംരംഭകർ, ജനപ്രതിനിധികൾ, സാമൂഹിക വ്യവസായിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ പങ്കെടുക്കും.

 

 

 

പദ്ധതികൾ;

 

 

വയനാട്ടിലെ ടൂറിസം മേഖലക്ക് മുതൽ കൂട്ടാവുന്ന അന്തർദേശീയ നിലവാരമുള്ള ടൗൺഷിപ്പ് പ്രോജെക്ട്.

 

അന്തർദേശീയ നിലവാരമുള്ള പദ്ധതി ലോകോത്തര ഇവന്റുകൾക്ക് വേദിയാവാനുള്ള സൗകര്യമുള്ളവ.

 

നേരിട്ട് ദുരന്തത്തിൽ പ്രയാസമനുഭവിച്ചവർക്കും, പരോക്ഷമായി വയനാട്ടിൽ ജോലിയും, സ്വയം തോഴിലും നഷ്ടപ്പെട്ടവരുടെ പുനരധിവാസം.

 

നേരിട്ട് 200 പേർക്ക് തൊഴിൽ ലഭിക്കും.

 

വയനാട്ടിന്റെ ഭൂപ്രകൃതിക്കും, ആവാസ വ്യവസ്ഥക്കും ഉതകുന്നതും പരിസ്ഥിതി സൗഹൃദവുമായ നിർമാണ രീതിയിലാണ് പുതിയ ആടംബര പദ്ധതി ഒരുങ്ങുന്നത്.

 

വയനാട് ടൂറിസം മേഖലക്ക് വലിയ മുതൽകൂട്ടാകും.

 

വയനാട്ടിനെ പഴയത് പോലെ സജീവമായി ടൂറിസം ഉണർവ്വിലേക്ക് കൊണ്ടുവരാൻ ഈ പ്രഖ്യാപനങ്ങളും അവയ്ക്ക് ലഭിക്കുന്ന ജന സ്വീകാര്യതയും മാധ്യമ ശ്രദ്ധയും കാരണമാകുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നു.

 

താങ്കളുടെയും, താങ്കളുടെ മാധ്യമ സ്ഥാപനത്തിന്റെയും സാന്നിധ്യവും പിന്തുണയും ഈ പ്രഖ്യാപന വേളയിൽ നാം പ്രതീക്ഷിക്കുന്നു.

 

15 മിനുട്ട് ധൈർഘ്യമുള്ള പ്രഖ്യാപന പരിപാടിക്ക് ശേഷം ഉച്ച ഭക്ഷണം കൂടി ഈ സന്തോഷ വേളയിൽ ഒരുക്കുന്നുണ്ട്.

 

പുനരധിവാസ പ്രഖ്യാപന പരിപാടിയിലും, തുടർന്നുള്ള വിരുന്നിലും പങ്കെടുക്കണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *