April 16, 2026

സ് എന്‍ ഡി പി കോഴിക്കോട് യൂണിയന്‍ സംഘടിപ്പിച്ച ദ്വിദ്വിന നേതൃത്വ ക്ലാസ് സമാപിച്ചു.

0
01-1
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയല്‍: ശ്രീനാരയണ ഗുരുവിന്റെ ഈശ്വരീയത ജനഹൃദയങ്ങളിലെത്തിച്ചാല്‍ ഇന്ന് സമൂഹം നേരിടുന്ന മുഴുവന്‍ സമസ്യകള്‍ക്കും പരിഹാരമാകുമെന്ന് എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു. എസ് എന്‍ ഡി പി കോഴിക്കോട് യൂണിയന്‍ അമ്പലവയലില്‍ സംഘടിപ്പിച്ച ദ്വിദ്വിന നേതൃത്വ ക്ലാസ്സിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂണിയന്‍ പ്രസിഡണ്ട് ടി.ഷനൂപ് അധ്യക്ഷത വഹിച്ചു.യൂണിയന്‍ സെക്രട്ടറി സി.സുധീഷ് സ്വാഗതം പറഞ്ഞു. യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ബാബു പൂതമ്പാറ, തലശ്ശേരി എസ് എന്‍ ഡി പി യൂണിയന്‍ വൈസ് പ്രസിഡണ്ട് കെ.ജിതേഷ് എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പ്‌കോര്‍ – ഓര്‍ഡിനേറ്ററും യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ പ്രസിണ്ടുമായ കെ.ബിനുകുമര്‍ സംസാരിച്ചു.യൂണിയന്റെ ദശാബ്ദി ആഘോഷവും ശ്രീനാരായാണ ഗുരു വരാശ്രമത്തിന്റെ ശതാബ്ദി ആ ഘോഷവും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളോടുകൂടി ആഘോഷിക്കുവാന്‍ യോഗം തീരുമാനിച്ചു.യൂണിയന്റെ നേതൃത്വത്തില്‍ ശ്രീനാരായണ ധര്‍മ്മ പo ക്ലാസ്സുകള്‍, പ്രീമേര്യേജ് ,പോസ്റ്റ് മേര്യേജ് കോഴ്‌സുകള്‍, വ്യവസായ സംരംഭകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയുളള ശില്‍പ്പശാലകള്‍, സ്വയംതൊഴില്‍ പരിശീലന .പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *