May 2, 2024

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാനന്തവാടി നിലവിലെ യുണിറ്റിനെ പിരിച്ച് വിട്ടു

0
കല്‍പ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലയിലെ   മാനന്തവാടി യുണിറ്റിനെ  ഭരണഘടനാപരമായ നടപടി ക്രമങ്ങള്‍ പാലിച്ച് യുണിറ്റ്  2015-2017 ദ്വിവര്‍ഷാന്ത പൊതുയോഗം നടത്തണമെന്ന മേല്‍ കമ്മിറ്റി നിര്‍ദേശം നിരാഹരിച്ച ഭരണസമിതിയെ 7-11-17 ന് ചേര്‍ന്ന ജില്ലാ പ്രവര്‍ത്തക സമിതി യോഗ തീരുമാന പ്രകാരം പിരിച്ച് വിട്ടു. സംസ്ഥാന ജില്ലാ കമ്മിറ്റികളുടെ നിരന്തരമായ നിര്‍ദേശങ്ങളും തീരുമാനങ്ങളും ലംഘിച്ചതിനും അംഗങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാലാണ് ജില്ലാ കമ്മിറ്റി മേല്‍ അച്ചടക്ക നടപടി സ്വീകരിച്ചത്, മാനന്തവാടി യുണിറ്റിന്റെ  പൊതുയോഗം ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തില്‍ 9-11-17 ന് വ്യാഴാഴ്ച രാവിലെ 10-30 ന് മാനന്തവാടി മുന്‍സിപാലിറ്റി ഹാളില്‍ വെച്ച് നടക്കും. പ്രസ്തുത യോഗത്തില്‍ വെച്ച് സംഘടന ഭരണഘടനാപ്രകാരം 2017-2019 വര്‍ഷത്തെ യുണിറ്റ് ഭരണസമിതിയെ യുണിറ്റ്  അംഗത്വ ലിസ്റ്റിലെ തര്‍ക്കങ്ങള്‍ പരിഹരിച്ച് കൊണ്ട് തെരഞ്ഞെടുക്കുന്ന പൊതുയോഗം നടത്തുന്നതിലേക്ക് ഒരു അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കും, 9-11-17 ന് നടക്കുന്ന പൊതുയോഗത്തില്‍   മാനന്തവാടി യുണിറ്റിലെ മുഴുവന്‍ വ്യാപാരികളും പങ്കെടുക്കുന്നതാണ്, ജില്ലാ പ്രസിഡണ്ട് കെ.കെ.വാസുദേവന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ജില്ലാ ജന:സെക്രട്ടറി ഒ.വി.വര്‍ഗ്ഗീസ് സ്വാഗതവും സംസ്ഥാന സെക്രട്ടറി സി.അബ്ദുല്‍ ഖാദര്‍ ബത്തേരി ഉദ്ഘാടനവും ജില്ലാ ട്രഷറര്‍ ഇ.ഹൈദ്രു നന്ദിയും പറയും,ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തില്‍ കെ.കെ.വാസുദേവന്‍, ഒ.വി .വര്‍ഗ്ഗീസ്, ഇ. ഹൈദ്രു, സി അബ്ദുല്‍ ഖാദര്‍, കെ.കുഞ്ഞിരായിന്‍ ഹാജി, കെ.ടി.ഇസ്മായില്‍, ഡോ: മാത്യു തോമസ്സ്, നൗഷാദ് കാക്കവയല്‍, ജോജിന്‍ ടി ജോയ്, വിജയന്‍ കുടിലില്‍, സി.വി വര്‍ഗ്ഗീസ്, പി.ടി.അഷറഫ്, മുജീബ് ചുണ്ടേല്‍, അഷറഫ് വേങ്ങാട്, ടി.സി.വര്‍ഗ്ഗീസ്, അഷറഫ് കൊട്ടാരം, മത്തായി ആതിര, പി.എം.സുധാകരന്‍, ശ്രീജ ശിവദാസ്, സിജിത്ത് ജയപ്രകാശ്, നജീബ് മേപ്പാടി, കെ.പി.നൂറുദ്ദീന്‍, എന്‍.വി.സേവ്യര്‍, ടി.അബ്ദുള്ള, കുഞ്ഞുമോന്‍, പി.എന്‍.കൃഷ്ണന്‍കുട്ടി,നിസ്സാര്‍ ദില്‍വേ, അജി പൊഴുതന, കെ.എം.ആരിഫ്, പി.കെ.അബ്ദുറഹിമാന്‍, എ.കെ. രാജഗോപാല്‍, വി.യു.ജോണി, എം.എ.വര്‍ഗ്ഗീസ്, തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *