May 17, 2024

പത്താമത് അക്ഷയോത്സവം നവംബർ 13 മുതൽ 17 വരെ

0
Img 20171107 Wa0007 1510057121380
വയനാട്ടിൽ പുതിയ പത്ത് അക്ഷയ കേന്ദ്രങ്ങൾ കൂടി തുടങ്ങും.
 
കൽപറ്റ: വയനാട് ജില്ലയിൽ അക്ഷയ കേന്ദ്രം പ്രവർത്തനമാരംഭിച്ചതിന്റെ പത്താം വാർഷികാഘോഷം നവംബർ 13 മുതൽ 17 വരെ നടത്തും.2002 നവംബർ 18-ന് അന്നത്തെ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാം ഉദ്ഘാടനം ചെയ്ത ഈ പ്രസ്ഥാനം ഇന്ന് കേരളത്തിലെ ആധാർ ഉൾപ്പെടെയുള്ള ഇ-ഗവേണൻസ് രംഗത്ത് ഏറ്റവും പ്രശസ്തമായ പങ്കാണ് വഹിക്കുന്നത്. വയനാട് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുൻസിപാലിറ്റികളിലുമായി 66 അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി നവംബർ 13 മുതൽ 17 വരെ ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലും എത്തുന്ന വിധത്തിലുള്ള റോഡ് ഷോ നടത്തും.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ സേവന ണ്ടും അക്ഷയുടെ പ്രവർത്തനങ്ങളും സർവ്വീസുകളും ജനങ്ങളിലെത്തിക്കുക എന്നതാണ് ഈ റോഡ് ഷോയുടെ ലക്ഷ്യം. ഇതിനോടനുബന്ധിച്ച് നവംബർ 9 ന് അക്ഷയ കേന്ദ്രങ്ങളിൽ വെച്ചും 11-ന് ജില്ലാ തലത്തിലും 5 മുതൽ 10 ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി സിജിറ്റൽ പെയ്ന്റിംഗ് മത്സരം നടത്തും.ഇതിനായി തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിൽ നവംബർ 8-നുള്ളിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.നവംബർ 14-ന് അക്ഷയ പ്രവർത്തകർ ബ്ലഡ് ബാങ്കിലേക്ക് രക്ത ദാനവും നടത്തും.നവംബർ 18 ന് ജില്ലാ റാലിയും, അക്ഷയ സംഗമവും നടക്കും. ജില്ലയിലെ മുഴുവൻ സംരംഭകരും ജീവനക്കാരും കുടുംബാംഗങ്ങളും റാലിയിൽ പങ്കെടുക്കും. കൽപ്പറ്റ മുൻ സിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന സംഗമത്തിൽ ജില്ലയിലെ മുഴുവൻ സർക്കാർ വകുപ്പുകളിലെയും ബാങ്കുകളിലെയും ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുക്കും.യു.ഐ .ഡി .എ .ഐ യുടെ പ്രതിനിധി പരിപാടി അഭിസംബോധന ചെയ്യും." വയനാട് ഐ.ടി യുടെ സാധ്യതകൾ " എന്ന വിഷയത്തിൽ ഐ.ടി വിദഗ്ധരും വിവിധ സർക്കാർ വകുപ്പ് മേധാവികളും പങ്കെടുക്കുന്ന ഐ.ടി സെമിനാർ നടക്കും. അക്ഷയ ജില്ലാ  കോഡിനേറ്റർ ജിൻസി ജോസഫ് ,മുംതാസ്, ജോബി ,ജോൺ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *