ഉരുള്‍പൊട്ടലില്‍ വാഹനം നഷ്ടപ്പെട്ട അബൂബക്കറിന് കൈത്താങായി അന്‍വര്‍ സാദത്ത് എംഎല്‍എ.
കല്‍പ്പറ്റ: പുഞ്ചിരിമറ്റം സ്വദേശിയായ അബൂബക്കറിന്റെ വാഹനം ചൂരല്‍മല, മുണ്ടകൈ ഉരുള്‍പൊട്ടലില്‍ നഷ്ടപ്പെട്ടിരുന്നു. മാധ്യമ വാര്‍ത്തകളിലൂടെ വിവരം അറിഞ്ഞ അന്‍വര്‍ സാദത്ത് എംഎല്‍എ അബൂബക്കറിനെ സഹായിക്കാന്‍ മുന്നോട്ടു വരികയായിരുന്നു. ആലുവയിലെ ആര്യഭംഗി ഹോണ്ട ഡീലര്‍ എം ഡി ജോര്‍ജ് ആണ് വണ്ടി സ്‌പോണ്‍സര്‍ ചെയ്തത്. മേപ്പാടി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ വെച്ച് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ ടി സിദ്ദിഖിന്റെ സാന്നിധ്യത്തില്‍ വാഹനം അബൂബക്കറിന് കൈമാറി. മേപ്പാടി യു ഡി എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ടി ഹംസ, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് റോയ്, മേപ്പാടി പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ രാജു ഹെജമാടി, മേപ്പാടി പഞ്ചായത്ത് യു ഡി എഫ് കണ്‍വീനര്‍ അഷ്‌റഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ രാമസ്വാമി എന്നിവര്‍ സന്നിഹിതരായിരുന്നു.





Leave a Reply