ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി
കൽപ്പറ്റ : മുണ്ടക്കൈ- ചൂരല്‍മല മേഖലയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വൈത്തിരി ഗ്രാമ പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. മന്ത്രിസഭാ ഉപസമിതി അംഗമായ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് ചെക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ.കെ തോമസ്, എന്‍.ഒ ദേവസി, സെക്രട്ടറി കെ.എസ് സജീഷ്, ജൂനിയര്‍ സൂപ്രണ്ട് എ.വി സന്ദീപ് എന്നിവര്‍ പങ്കെടുത്തു.





Leave a Reply