സ്‌കൂള്‍ ഗേറ്റ് ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ : കൈതക്കല്‍ ഗവ എല്‍.പി സ്‌കൂളില്‍ നിര്‍മ്മിച്ച സ്‌കൂള്‍ ഗേറ്റ് ഉദ്ഘാടനം ചെയ്തു. 2022- 23 -ലെ സംസ്ഥാനതലത്തില്‍ മികച്ച പി.ടി.എ അവാര്‍ഡ് ലഭിച്ച തുക വിനിയോഗിച്ചാണ് ഗേറ്റ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പരിപാടി പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി. അബ്ദുല്‍ നാസര്‍ അധ്യക്ഷനായ പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനോ പാറക്കാലായില്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ടി സുബൈര്‍, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗം കുഞ്ഞമ്മദ് മഞ്ചേരി, വാര്‍ഡ് അംഗം ശാന്ത, ഹെഡ്മാസ്റ്റര്‍ റെജി തോമസ്, മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ.കെ മുരളീധരന്‍, മാനന്തവാടി ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ സുരേഷ്, സീനിയര്‍ അസിസ്റ്റന്റ് എം.ആര്‍ സജിത, പി.ടി.എ. വൈസ് പ്രസിഡന്റ് പി.പി സിദ്ദിഖ്, സ്‌കൂള്‍ ലീഡര്‍ മാസ്റ്റര്‍ ആമീന്‍ ഫര്‍ഹാന്‍, സ്റ്റാഫ് സെക്രട്ടറി ടി.പി അജി എന്നിവര്‍ പങ്കെടുത്തു.
Leave a Reply