ഇന്‍ഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയറിന്റെ 15മത് ജില്ലാ വോളണ്ടിയര്‍ സംഗമം 14 ന്
കല്‍പ്പറ്റ: മാറാരോഗികള്‍, കിടപ്പുരോഗികള്‍, ദീര്‍ഘകാല രോഗബാധിതര്‍ എന്നിവരുടെ പരിചരണമേകുന്ന 'വയനാട് ഇന്‍ഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയറിന്റെ' 15മത് ജില്ലാ വോളണ്ടിയര്‍ സംഗമം ശനിയാഴ്ച്ച പിണങ്ങോട് ഐഡിയല്‍ കോളജില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സാമൂഹിക ബാധ്യതയാണെന്ന തിരിച്ചറിവില്‍ നിന്നും കഴിഞ്ഞ പതിനാറ് വര്‍ഷം മുമ്പ് വയനാട് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ് വയനാട് ഇന്‍ഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍. ജില്ലയിലെ അതാതു പ്രദേശങ്ങളിലെയും ജാതി മത കക്ഷി രാഷ്ട്രീയ വര്‍ഗ്ഗ ഭേദമില്ലാതെ മുഴുവന്‍ സമൂഹത്തിന്റെ പിന്‍തുണയോടെ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയര്‍യൂണിറ്റുകളുടെ ജില്ലാ ഏകോപന സമിതിയാണ് വയനാട് ഇന്‍ഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍. സ്വാന്തന പരിചരണ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ മറ്റു ജില്ലകള്‍ക്കുകൂടി മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ജില്ലയില്‍ നടന്നുവരുന്നത്. രോഗ പരിശോധന, മരുന്നു വിതരണം, സാന്ത്വന പരിചരണങ്ങള്‍, ഉപകരണങ്ങള്‍ ലഭ്യമാക്കല്‍, ഭക്ഷ്യകിറ്റ് വിതരണം, മറ്റു സഹായങ്ങള്‍ എന്നിവ പാലീയേറ്റീവ് ക്ലിനിക്കുകൡ പ്രവര്‍ത്തിക്കുന്ന ഒ പി കളിലൂടെയും, കിടപ്പ് രോഗികള്‍ക്ക് വീടുകളില്‍ ചെന്നും വിവിധ സ്വാന്തന പരിചരണങ്ങള്‍ ഹോംകെയറിലൂടെയും നടത്തുന്നു. നിര്‍ദ്ദനരായ മുഴുവന്‍ രോഗികള്‍ക്കും ആവശ്യമായ മരുന്നുകള്‍ പ്രത്യേകിച്ച് മോര്‍ഫിന്‍ പോലുളള വേദന സംഹാരികള്‍ സൗജന്യമായി നല്‍കുന്നതും, കിഡ്‌നി രോഗികള്‍ക്ക് സൗജന്യവും സ്‌പോണ്ടസര്‍മാര്‍ മുഖേനയുളള ഡയാലിസിസ് പ്രത്യക സാമ്പത്തിക സഹായം റേഡിയേഷന്‍,കീമോതെറാപ്പി,എനിനിവ ആവശ്യമുളള കാന്‍സര്‍രോഗികള്‍ക്ക് യാത്രാചിലവ് എന്നിവയും പല യൂണിറ്റികളും നല്‍കിവരുന്നു.
കിടപ്പിലായ രോഗികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂണിറ്റികളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു.പാലിയേറ്റീവി പരിചരണത്തില്‍ പ്രത്യേകം പരിശീലനം ലഭിച്ച ഡോക്ട്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരുടെ സഹകരണത്തോടെ ത്യാഗസന്നദ്ധരായ വളണ്ടിയര്‍മാരാണ് യൂണിറ്റുകളുടെ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തുന്നത്. 50ഓളം സജീവ വളണ്ടിയര്‍മാര്‍ വരെ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകള്‍ ജില്ലയിലുണ്ട്. ത്രിതല പഞ്ചായത്ത് ഭരണ സമിതികള്‍, വ്യാപാരി വ്യവസായികള്‍, ചുമട്ടുതൊഴിലാളികള്‍,ടാക്‌സി ഓട്ടോ ബസ് തൊഴിലാളികള്‍ സര്‍ക്കാര്‍ ജിവനക്കാര്‍,അധ്യാപകര്‍, വിദ്യാര്‍ഥികള്‍, വിവധ തൊഴിലാളികള്‍, കര്‍ഷകര്‍, വീട്ടമ്മമാര്‍,വനിതാ സ്വാശ്രയ സംഘങ്ങള്‍,റസിഡന്റ് അസോസിയേഷനുകള്‍,എന്നിങ്ങനെ സമൂഹത്തിന്റെ വിവധ തുറകളില്‍പെട്ടവരുടെയും സഹായ സഹകരണത്തോടെ നടത്തപ്പെടുന്ന ഇത്തരം സ്വാന്തന പരിചരണ പ്രവര്‍ത്തനം ലോകത്തിന് തന്നെ മാതൃകയാകുന്ന കാലം വീദൂരമല്ല.
2008 ഏപ്രില്‍15ന് പാലിയേറ്റീവ് പരിചരണം ഗവണ്‍മെന്റ് പോളിസിയായി പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളിലും അതതു പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ആരോഗ്യകേരളം പദ്ധതിയിലൂടെ സര്‍ക്കാര്‍ ആസ്പത്രികളുടെ സഹകരണത്തോടെ പഞ്ചായത്തുതല ഹോംകെയര്‍ പരിപാടികളും നടന്നുവരുന്നു. ജില്ലയില്‍ 761 ക്യാന്‍സര്‍ രോഗികള്‍ക്കും, 487 സി വി എ,126 പി വി ഡി,129 പാരാപ്ലീജിയ,55 എച്ച് ഐ വി,269 കിഡ്‌നി രോഗികള്‍,731 വാര്‍ദ്ദക്യസഹജ രോഗികള്‍,476 മാനസിക രോഗികള്‍,618 മറ്റുളള രോഗികള്‍ക്കും പാലിയേറ്റീവ് പരിചരണം ലഭിക്കുന്നുണ്ട്. വയനാട് ജില്ലയില്‍ മെഡിക്കല്‍ കോളജും ശ്രീചിത്തിര മെഡിക്കല്‍ സെന്ററും അനുവദിച്ചിട്ട് തുടര്‍ പ്രവര്‍ത്തനം എവിടെയും എത്താത്ത അവസ്ഥയാണ് ഉളളത്. ജില്ലയില്‍ ക്യന്‍സര്‍,കിഡ്‌നി,മാനസിക രോഗികളുടെയും എണ്ണം ക്രമാതീതമായി വര്‍ദ്ദിച്ച് വരികയാണ്. അടിസന്തര ആവശ്യമുളള വര്‍ക്ക് മറ്റ് ജില്ലകളെ ആശ്രയിക്കേണ്ട അവസ്ഥയുമായാണുള്ളത്. മെഡിക്കല്‍ കോളേജും ശ്രീചിത്തിര സെന്ററും പ്രവര്‍ത്തനം ആരംഭിക്കുകയാണെങ്കില്‍ ജില്ലയിടെ രോഗികള്‍ക്ക് ആശ്വാസമാകും. ക്യാന്‍സര്‍ രോഗികള്‍ക്ക് ഗവണ്‍മെന്റ് നല്‍കുന്ന പെന്‍ഷന്‍ പദ്ധതി അപേക്ഷമാനദണ്ഡങ്ങളുടെ സങ്കീര്‍ണ്ണത കാരണം ജില്ലയില്‍ മുടങ്ങി കിടക്കുകയാണ്.പെന്‍ഷന്‍ പുനസ്ഥാപിക്കാന്‍ മാര്‍ഗ്ഗ നിര്‍ദ്ദാശങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. പുതിയ ഉത്തരവ് പ്രകാരം ജില്ലാ ജനറല്‍ ഹോസ്പിറ്റലുകളിലെ കീമോതെറാപ്പി,ക്യൂറേറ്റീവ് പാലിയേറ്റീവ് ഡോക്ട്ടര്‍,റേഡിയോ തെറാപ്പി ഡോക്ട്ടര്‍,എന്നിവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാം എന്ന് ഉത്തരാവായെങ്കിലും തസ്തികകള്‍ നിവലില്‍ ജില്ലയിലില്ല. ഇത് പുനസ്ഥാപിക്കന്‍ ആവശ്യമായ ഇടപെടലുകള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് അവര്‍ ആവശ്യപ്പെട്ടു. നാളെ പിണങ്ങോട് ഐഡിയല്‍ കോളജില്‍ നടക്കുന്ന പരിപാടി ജില്ലാ പൊലീസ് ചീഫ് ഡോ.അരുള്‍ബികൃഷ്ണ ഉദ്ഘാടനം ചെയ്യും. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എം നാസര്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി ഉഷാകുമാരി മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ വയനാട് ഇനീഷ്യേറ്റീവ് ഇന്‍ കെയര്‍ ചെയര്‍മാന്‍ ഗഫൂര്‍ താനേരി, ജന.സെക്രട്ടറി സി.എച്ച് സുബൈര്‍ എന്നിവര്‍ പങ്കെടുത്തു.
Leave a Reply