April 14, 2026

ഹാമ്മർ ത്രോയിൽ മൂന്നാം സ്വർണ്ണവുമായി ജിൻസി കായികമേളയോട് വിട പറയുന്നു.

0
20171012_164010
By ന്യൂസ് വയനാട് ബ്യൂറോ
ഹാമ്മർ ത്രോയിൽ മൂന്നാം സ്വർണ്ണവുമായി ജിൻസി കായികമേളയോട് വിട പറയുന്നു.

മാനന്തവാടി.സീനിയർ പെൺകുട്ടികളുടെ ഹാമ്മർ ത്രോയിൽ സ്വർണ്ണം നേടിയ എൻ .ജെ.ജിൻ സിക്കിത് ജില്ലാ കായിക മേളയിലെ മൂന്നാം സ്വർണ്ണം. ഒരു തവണ രണ്ടാം സ്ഥാനം ലഭിച്ചപ്പോൾ ചില പ്രത്യേക സാഹചര്യങ്ങളാൽ മത്സരിക്കാൻ കഴിയാതെയും വന്നു  .എന്നാലും ജിൻസി ഹമ്മർ ത്രോയിൽ  തന്റെ കുത്തക നിലനിർത്തുകയായിരുന്നു. മാനന്തവാടി ആറാട്ടുതറ തോട്ട വിടയിൽ പരേതനായ ജോസിന്റയും റീനയുടെയും മകളായ ജിൻസി കാട്ടികുളം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിനിയാണ്. ജില്ലാ സ്ക്കുൾകായിക മേളയോട് വിട പറയുകയാണെങ്കിലും സ്വർണ്ണത്തോടെ മടങ്ങാൻ കഴിഞ്ഞത് ഏറെ സന്തോഷം തരുന്നതായി ജിൻസി പറഞ്ഞു.ഗിരീഷും സതീഷുമാണ് പരിശീലകർ. ഷോട്ട്പുട്ട്, ഡിസ്ക്കസ് ത്രോ എന്നീ മതസരങ്ങളാണ് ഇനി ബാക്കിയുള്ളത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *