ആദിവാസി യുവതിയെ പീഡിപ്പിച്ച കേസില്‍ കഠിന തടവും പിഴയും
മാനന്തവാടി: മാനസിക വൈകല്ല്യമുള്ള ആദിവാസി യുവതിയെ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത കേസിൽ കഠിന തടവും പിഴയും. പനവല്ലി കുന്നുവിളയിൽ അനിൽ കുമാർ (42)നെയാണ് മാനന്തവാടിയിലെ ജില്ലാ സ്പെഷൽ കോടതി 14 വർഷം കഠിന തടവും 5 ലക്ഷം രൂപയും വിധിച്ചത്. 2013 ലാണ് കേസിനാസ്പദമായ സംഭവം. സ്പെഷൽ കോടതി ജഡ്ജി പി സെയ്തലവിയാണ് വിധി പ്രസ്താവിച്ചത് പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ജോഷി മുണ്ടക്കൽ ഹാജരായി. സ്വകാര്യ ബസ്സിലെ ഡ്രൈവറായ അനിൽകുമാർ മാനസിക വൈകല്ല്യമുള്ള 34 കാരിയെ വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് അതിക്രമിച്ച് കയറി ബലാൽസംഗം ചെയ്യുകയും ഗർഭിണിയാക്കുകയുമായിരുന്നു. യുവതി ഒരു കുഞ്ഞിന് ജന്മം നൽകുകയു൦ ചെയ്തു . ബലാൽസംഗ കുറ്റത്തിന് 14 വർഷം കഠിന തടവും 5 ലക്ഷം രൂപ പിഴയും വീട്ടിൽ അതിക്രമിച്ചു കയറിയതിന് 5 വർഷം തടവും 3 ലക്ഷം പിഴയും കേസിൽ വിധികുകയുണ്ടായി. പിഴ അടച്ചാൽ 4 ലക്ഷം രൂപ യുവതിക്കും 3 ലക്ഷം രൂപ കുഞ്ഞിനും നൽകാനും ജഡ്ജി വിധിച്ചു.
Leave a Reply