May 19, 2024

ദീപശിഖയെത്തി :ജില്ലാ സ്കൂൾ കായികമേളക്ക് തിരിതെളിഞ്ഞു.

0
Img 20171013 104009
മാനന്തവാടി: ഒമ്പതാമത് റവന്യു ജില്ലാ സ്കൂൾ കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനം മാനന്തവാടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ എം എൽ .എ.ഒ.ആർ.കേളു നിർവ്വഹിച്ചു. രാജ്യത്ത് ആരോഗ്യമുള്ള ഒരു ജനത വളർന്നു വരുന്നതിനും കരുത്തറ്റ കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും സ്കൂൾ മേളകൾ സഹായകമാകുമെന്ന് എം.എൽ.എ. പറഞു. ഉദ്ഘാടനത്തിന് മുന്നോടിയായി പഴശ്ശികുടീരത്തിൽ നിന്ന് ഡി.വൈ.എസ്.പി. കെ.എം. ദേവസ്യ ദീപശിഖ കൊളുത്തി.പ്രയാണത്തിന് ശേഷം ദീപ ശിഖ മൈതാനത്ത് സ്ഥാപിച്ചു .വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എം.ബാബു രാജൻ പതാക ഉയർത്തി. ഉദ്ഘാടന ചടങ്ങിൽ  മാനന്തവാടി നഗര സഭാചെയർ പേഴ്സൺ വി.ആർ.പ്രവീജ് അധ്യക്ഷത വഹിച്ചു. വടുവൻചാൽ ജി.എച്ച്.എസ്.എസിലെ ദേശീയ ഫുട്ബോൾ താരം ഹാനിസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. മേളയുടെ ലോഗോ ഡിസൈൻ ചെയ്ത ഷിതിൻ ചൊക്ലിക്ക് ജില്ലാപഞ്ചായത്ത്  വിദ്യാഭ്യാസ സ്റ്റാന്റിംഗ്  കമ്മിറ്റി ചെയർപേഴ്സൺ  എ.ദേവകി ഉപഹാരം സമർപ്പിച്ചു. മുൻ കായിക അധ്യാപകനായ ദാമു മാസ്റ്ററുടെ പേരിൽ  അദ്ദേഹത്തിന്റെ കുടുംബം ഏർപ്പെടുത്തിയ ട്രോഫി  മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രീത രാമൻ ഏറ്റുവാങ്ങി. സ്കൂൾ പ്രിൻസിപ്പാൾ എം.അബ്ദുൾ അസീസ് ,ജില്ലാ പഞ്ചായത്തംഗം എ.പ്രഭാകരൻ, ജനപ്രതിനിധികളായ വർഗ്ഗീസ് ജോർജ് ,, ശാരദാ സജീവൻ, സ്റ്റെർവിൻ സ്റ്റാനി, പി.ടി.എ.പ്രസിഡണ്ട് വി.കെ.തുളസീദാസ് മദർ പി.ടി.എ.പ്രസിഡണ്ട് അഡ്വ.ഗ്ലാഡിസ് ചെറിയാൻ, ഡയറ്റ് പ്രിൻസിപ്പാൾ ഇ.ജെ.ലീന, മാനന്തവാടി  പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് അശോകൻ ഒഴക്കോടി , എസ്.എം.സി.ചെയർമാൻ ടോണി ജോൺ  ,സ്വീകരണ കമ്മിറ്റി കൺവീനർ സുരേഷ് വാളൽ തുടങ്ങിയവർ പ്രസംഗിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *