May 12, 2024

വയനാട് ജില്ലാ സ്കൂൾ കായികമേള തുടങ്ങി. മുന്നിൽ കാട്ടിക്കുളം

0
Dsc 1570
പോരാട്ടത്തിൽ 750 കായിക താരങ്ങൾ


മാനന്തവാടി: ഒമ്പതാമത് വയനാട് റവന്യു ജില്ലാ സ്കൂൾ കായികമേള മാനന്തവാടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. ഔദ്യോഗിക ഉദ്ഘാടനം നാളെ  രാവിലെ 9 -ന് മാനന്തവാടി എം.എൽ.എ. ഒ .ആർ .കേളു നിർവ്വഹിക്കും .മാനന്തവാടി മുൻസിപ്പൽ ചെയർപേഴ്സൺ വി.ആർ.പ്രവീജ് അധ്യക്ഷത വഹിക്കും. പഴശ്ശികുടീരത്തിൽ  നിന്ന് ആരംഭിക്കുന്ന ദീപശിഖാ പ്രമാണം ഡി.വൈ.എസ്.പി.കെ.എം. ദേവസ്യ ഫ്ളാഗ് ഓഫ് ചെയ്യും. ആദ്യ ദിനത്തിൽ 22 ഇനങ്ങൾ പൂർത്തിയായി. 17 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ കാട്ടിക്കുളം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ 41 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. 25 പോയിന്റ് നേടിയ കാക്കവയൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാമതും 18 പോയിന്റോടെ മീനങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ മൂന്നാമതുമാണ്. മേളയിലെ ആദ്യ  സ്വർണം നേടിയതും സീനിയർ വിഭാഗത്തിൽ ഇരു വിഭാഗത്തിലും സ്വർണ്ണം നേടിയതും കാട്ടിക്കുളത്തിന്റെ താരങ്ങളാണ്.   മേള 14-ന് സമാപിക്കും. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *