June 16, 2025

കായികമേളയിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കി സംഘാടകർ മാതൃകയായി.

0
IMG_20171013_135736

By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ജില്ലാ സ്കൂൾ കായികമേളയിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കി സംഘാടകർ മാതൃകയായി. ഒരു നേരം അറുനൂറോളം പേർക്ക് ഭക്ഷണമൊരുക്കുന്ന ഊട്ടുപുരയിലും മൈതാനത്തും പ്ലാസ്റ്റിക് ഒഴിവാക്കിയാണ് പരിസ്ഥിതി സൗഹൃദമാക്കിയിരിക്കുന്നത്. ഊണിന് എല്ലാവർക്കും വാഴയിലയിലാണ് ചോറ് വിളമ്പുന്നത്. കുടിവെള്ളത്തിന് ചില്ലു ഗ്ലാസ്സുകളും ഉപയോഗിക്കുന്നു. മാനന്തവാടി മുനിസിപ്പാലിറ്റിയിൽ ഒരു വർഷമായി നിലനിൽക്കുന്ന ഗ്രീൻ പ്രോട്ടോ കോളിന്റെ ഭാഗമായാണ്  ജില്ലാ കായിക മേളയും പ്ലാസ്റ്റിക്  വിമുക്തമാക്കിയത്.

         പാൽപായസമടക്കം വിഭവ സമൃദ്ധമായിരുന്നു ഉച്ചയൂൺ .പ്രതികൂല കാലാവസ്ഥയും സാഹചര്യങ്ങളും അവഗണിച്ച് പാചകകാരായ  പനമരം സ്വദേശികളായ  മോഹനൻ, രമേശ് കുമാർ, പ്രകാശ്, നിധിൻ രാജ് എന്നിവരുടെ നേതൃത്വത്തിലാണ് ആറ് കൂട്ടം കറികളുമായി ഭക്ഷണമൊരുക്കിയത്. പത്തോളം സ്കൂളുകളിൽ ഇതിന് മുമ്പ് ഈ സംഘം ഭക്ഷണമൊരുക്കിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *