April 25, 2024

കാപ്പിക്ക് കൂടുതൽ പ്രചാരം വേണമെന്ന് വയനാട് കലക്ടർ

0
Img 20171005 110728
കാപ്പിക്ക് കൂടുതൽ പ്രചാരണം വേണമെന്ന് ജില്ലാ കലക്ടർ
കൽപ്പറ്റ: കാപ്പി ഉല്പാദനത്തിനും ഉപയോഗത്തിനും കൂടുതൽ പ്രചാരണം വേണമെന്ന് വയനാട് ജില്ലാ കലക്ടർ എസ്.സുഹാസ് പറഞ്ഞു. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ കോഫി ബോർഡ് സംഘടിപ്പിച്ച അന്തർദേശീയ കാപ്പി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വയനാടിനെ സംബന്ധിച്ച് കാപ്പി ഇല്ലാതെ ജീവിതമില്ല.അതിനാൽ കാപ്പിയുടെ പ്രോത്സാഹനത്തിന് എല്ലാ സഹായവും നൽകുമെന്നും കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടൽ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോഫി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോ: എം.കറുത്തമണി  അധ്യക്ഷത വഹിച്ചു.ഗവേഷണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ: സി.കെ.വിജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി.അമ്പലവയൽ ആർ.എ.ആർ.എസ്. അസോസിയേറ്റ് ഡയറക്ടർ ഡോ: പി.രാജേന്ദ്രൻ, വയനാട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി.യു.ദാസ് ,കോഫി ബോർഡ് മുൻ വൈസ് ചെയർമാൻമാരായ പ്രൊഫ: കെ.പി.തോമസ്., അഡ്വ: വെങ്കിട്ട സുബ്രമണ്യൻ, അഡ്വ.മൊയ്തു, സൗത്ത് ഇന്ത്യൻ കോഫി ഗോവേഴ്സ് അസോസിയേഷൻ പ്രസിഡണ്ട്  കെ.ജെ.ദേവസ്യ, വയനാട് കോഫി ഗ്രോവേഴ്സ്  അസോസിയേഷൻ പ്രസിഡണ്ട് പ്രശാന്ത് രാജേഷ് ,വികാസ് പീഡിയ സ്റ്റേറ്റ് കോർഡിനേറ്റർ സി.വി.ഷിബു,സീനിയർ ലെയ്സൺ ഓഫീസർ ആർ.ശുഭ എന്നിവർ പ്രസംഗിച്ചു. കാപ്പി ഒരു ആരോഗ്യ പാനീയം എന്ന വിഷയത്തിൽ അഗ്രികൾച്ചർ കെമിസ്റ്റ് ജി.കെ. മനോന്മണി ക്ലാസ്സെടുത്തു. വിവിധ കാപ്പി ഉൽപ്പന്നങ്ങളുടെ പ്രദർശനവും ഫിൽറ്റർ കാപ്പി തയ്യാറാക്കുന്നതിനെപ്പറ്റിയുള്ള മാതൃക പ്രദർശനവും ഉണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *