May 14, 2024

ആലത്തൂർ എസ്റ്റേറ്റ് വിവാദം: വാനിംഗന്റെ ചികിത്സാ രേഖകൾ നശിപ്പിച്ച ഡോക്ടർ റിമാൻഡിൽ

0
12132
കാട്ടിക്കുളം'    ആലത്തൂർ എസ്റ്റേറ്റ് ഉടമയായിരുന്ന വിദേശ പൗരനായ ജുബർട്ട് വാൻ ഇംഗന്റെ 500 കോടി വിലവരുന്ന സ്വത്തുക്കൾ വ്യാജ പ്രമാണത്തിലൂടെ തട്ടിയെടുത്ത വളർത്ത് പുത്രനെന്ന് സ്വയം അവകാശപ്പെടുന്ന മൈക്കിൾ ഫ്ളോയിഡ് ഈശ്വറിനെതിരെ കുരുക്ക് മുറുകുന്നു 'സ്വത്ത് തട്ടിപ്പിൽ ഈശ്വറിന് ഒത്താശ ചെയ്ത മൈസൂർ ഗോകുലം ആദിത്യ ആശുപത്രി ഡയരകടർ ' ഡോക്ടർ എൻ ചന്ദ്രശേഖറിനെയാണ് കഴിഞ്ഞ ദിവസം കർണാടക സി.ഐ ഡി വിഭാഗം അറസ്റ്റ് ചെയ്തത്.വാനിംഗന്റെ കർണാടകയിലുള്ളതും കാട്ടിക്കുളം ആലത്തൂർ എസ്റേറ്റും അനധികൃതമായി മൈക്കിൾ ഈശ്വർ കൈവശം വെച്ചിരിക്കുകയായാണ് 'ഇതിനെതിരെ ജുബർട്ട് വാനിംഗൻ 12.3 2013 ൽ മൈസൂര് നസറാ ബാദ് പോലീസിൽ പരാതി നൽകിയെങ്കിലും ചില ഉന്നതരും ഉദ്യോഗസ്ഥലോബിയും ചേർന്ന് പരാതി മുക്കുകയായിരുന്നു 'പരാതി നൽകിയതിനെടർന്ന് വാനിംഗൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച ശേഷ മാണ് എഫ് ഐ ആർ റെജിസ്റ്റർ ചെയ്തത്. വിവാദമായ ആലത്തൂർ എസ്റ്റേററ് ചില രാഷ്ട്രിയക്കാരുടെ ചാകരയാക്കുകയും  സർക്കാറുകളും ഏറ്റെടുക്കൽ വൈകിക്കുകയാണ്. തട്ടിപ്പ് വീരൻ ഈശ്വർ കർണാടക ഹെക്കോടതിയിൽ നൽകിയ ഹരിജി യിൽ ഇയാൾക്ക് ക്ലീൻ ചീട്ട് നൽകുകയായിരുന്നു' ഇതിനെതിരെ വാനിംഗന്റെ ബന്ധുക്കൾ സുപ്രിം കോടതിയിൽ നൽകിയ പരാതിയിൽ ഹെക്കോടതി വിധി റദ്ദ് ചെയ്യുകയും 'ദുരുഹ മരണം എസ്റ്റേറ്റ് ബന്ധപെട്ട തട്ടിപ്പ് മറ്റ് ഇടപാടുകളും പുനരന്വേഷിക്കാൻ ഉത്തരവിട്ടതിനെ തുടർനാണ് അന്വേഷ്ണം മുറി കിയത് '' ആ ശ്പത്രിയിൽ വാനിംഗ നെ ചികിൽസിച്ചതും ഇതുമായ് ബന്ധപെട്ട രേഖകൾ നശിപ്പിച്ചതിലും മരണകാരണം മറച്ചുവെച്ചതിലും മാണ് ഡോ.ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്തത് തുടർന്ന് ദുരുഹ മരണത്തിൽ ഡോകടർക്കും മൈക്കിൾ ഈശ്വറിനും വ്യക്തമായ പങ്കുള്ളതായാണ് അന്വേഷ്ണവിഭാഗത്തിന്റെ കണ്ടത്തെലെന്നാണ് സൂചന. ഇതുമായ് ബന്ധപ്പെട്ട് കാട്ടിക്കുളം 240 ഓളം വരുന്ന അവകാശികളില്ലാത്ത ആലത്തൂർ എസ്റ്റേറ്റവ്യാജമായ്     ദാനം തീരാധാരം റദ്ദ് ചെയ്യണമെന്നാവിശ്യപ്പെട്ട് സി..ഐ ഡി മേധാവി സുപ്രിം കോടതിയെ സമീപിക്കുമെന്നാണ് വിവരം
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *