January 24, 2026

സഫലം രണ്ടാം ഘട്ടം 31-ന് കാട്ടിക്കുളത്ത്.

0
By ന്യൂസ് വയനാട് ബ്യൂറോ
സഫലം 2017 ; രണ്ടാം ഘട്ടം
ഒക്‌ടോബര്‍ 31 ന് കാട്ടികുളത്ത്
കൽപ്പറ്റ:
മാനന്തവാടി താലൂക്കിന് കീഴിലെ മാനന്തവാടി , തിരുനെല്ലി,തൃശ്ശിലേരി,പയ്യമ്പള്ളി എന്നീ വില്ലേജ്  പരിധിയിലെ ജനങ്ങളുടെ റവന്യൂ സംബന്ധമായ പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയായ സഫലം 2017 ന്റെ രണ്ടാം ഘട്ടം കാട്ടികുളത്തെ തിരുനെല്ലി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഒക്‌ടോബര്‍ 31 ന് നടക്കും. പരാതികള്‍  മാനന്തവാടി , തിരുനെല്ലി,തൃശ്ശിലേരി,പയ്യമ്പള്ളി എന്നീ വില്ലേജ് ഓഫീസുകളില്‍ ഒക്‌ടോബര്‍ 5 മുതല്‍ 21 വരെ നിശ്ചിത ഫോറത്തില്‍ സമര്‍പ്പിക്കാം.അപേക്ഷാ ഫോറം മാനന്തവാടി താലൂക്കാഫീസിലും ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ നിന്നും ലഭിക്കും. അപേക്ഷയില്‍ ഒരു വിഷയം മാത്രം ഉള്‍പ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 
അധ്യാപക ഒഴിവ്
പുളിയാര്‍മല സര്‍ക്കാര്‍ യു.പി.സ്‌കൂളില്‍ നിലവിലുള്ള ഹിന്ദി പാര്‍ട്ട് ടൈം ജൂനിയര്‍ അധ്യാപക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഇതിനുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ ഒമ്പതിന് 11 മണിക്ക്് സ്‌കൂള്‍ ഓഫീസില്‍ നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *