മഹിളാകോഗ്രസ്സ് നിവേദനം നല്‍കി.
കല്‍പ്പറ്റ:അടുത്ത് വരാനിരിക്കുന്ന പാര്‍ലമെന്റ് നിയമസഭ തിരഞ്ഞെടുപ്പുകളില്‍ വനിതകള്‍ക്ക് 33%സീറ്റ് സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് മഹിളാകോഗ്രസ്സിന്റെ അഖിലേന്ത്യകമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം എല്ലാ സംസ്ഥാനത്തേയും മഹിളാകോഗ്രസ്സ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയനാട് ജില്ലാകലക്ടര്‍ ഇന്‍ ചാര്‍ജ്ജ് എ.ഡി.എം.കെ. എം.രാജുവിന് നിവേദനം നല്‍കി.രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരു കാലത്താണ് 33% സംവരണം പഞ്ചായത്ത്രാജില്‍ ഉള്‍പ്പെടുത്തിയത്.അതിനുശേഷം യു.പി.എ.ഗവമെന്റ് വീണ്ടും അധികാരത്തില്‍ വപ്പോള്‍ യു.പി.എ.അധ്യക്ഷ സോണിയാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം ത്രിതലപഞ്ചായത്തുകള്‍ക്ക് 50% സംവരണം സ്ത്രീകള്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തി.ഈ വരുന്ന പാര്‍ലമെന്റിലും നിയമസഭയിലും സ്ത്രീകള്‍33% സംവരണം അടുത്ത പാര്‍ലമെന്റില്‍ പാസ്സാക്കണമെ് മഹിളാകോഗ്രസ് ആവശ്യപ്പെട്ടു.മഹിളാകോഗ്രസ്സ് പ്രസിഡന്റ് ചിന്നമ്മ ജോസ്,വൈസ് പ്രസിഡന്റ് ജി.വിജയമ്മ ടീച്ചര്‍,ശോഭനകുമാരി,സുജയവേണുഗോപാല്‍,മാര്‍ഗ്ഗരേറ്റ് തോമസ്,സി.പി.പുഷ്പലത എന്നിവര്‍ നിവേദനസംഘത്തോടൊപ്പമുണ്ടായിരുന്നു.






Leave a Reply