January 19, 2026

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

0
01-6
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:ഹരിത വിപ്ലവം, ബാങ്ക് ദേശവത്കരണം തുടങ്ങിയ ധീക്ഷണപരമായ നടപടികളിലൂടെ ഇന്ത്യയിലെ ജനകോടികളുടെ പട്ടിണിയും ദാരിദ്ര്യവും തുടച്ചുനീക്കുന്നതിന് ഇന്ദിരാഗാന്ധി കൈകൊണ്ട നടപടികള്‍ ലോകജനതയ്ക്ക് മുമ്പില്‍ അവരെ അവിസ്മരണീയ ഭരണാധികാരിയാക്കി മാറ്റിയെന്ന് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. ജില്ലാ കോഗ്രസ്സ് ഓഫീസില്‍ നട ജന്ദിരാജി രക്തസാക്ഷിത്വ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ദിരാജിയെ കുറിച്ചുള്ള സ്മരണകള്‍ ഭാരതീയരുടെ മനസ്സില്‍ സര്‍വ്വകാലവും നിലനില്‍ക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എല്‍ പൗലോസ്, കെ.കെ അബ്രാഹം, വി.എ മജീദ്, പി.പി ആലി, ഒ.വി അപ്പച്ചന്‍, എം.എ ജോസഫ്, ബിനു തോമസ്, എം.എം രമേശ്  മാസ്റ്റര്‍, ശോഭനകുമാരി, പി.കെ കുഞ്ഞുമൊയ്തീന്‍, ചിന്നമ്മ ജോസ്, സി. ജയപ്രസാദ്, വിജയമ്മ ടീച്ചര്‍, അഡ്വ. ജോഷി സിറിയക്ക്, കെ.കെ രാജേന്ദ്രന്‍, സി.വി പുഷ്പലത, അഡ്വ.വിനോദ്കുമാര്‍, വി. നൗഷാദ്, പി. വിനോദ്്കുമാര്‍, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *