December 14, 2025

ആനിരാജയ്ക്ക് എതിരെ അതിക്രമം പ്രതിഷേധം ശക്തം

0
20171031_171643
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പടിഞ്ഞാറൻ ഡൽഹിയിലെ കാത്പുട്ലികോളനിയിൽ പോലിസും ഗുണ്ടകളും നടത്തിയ അതിക്രമത്തിൽ സി.പി.ഐ ദേശിയ എക്സിക്യൂട്ടിവ് അംഗം ആനിരാജ,മഹിളാ ഫെഡറേഷൻ ഡൽഹി സംസ്ഥാന സെക്രട്ടറി ഫിലോമിന ജോൺ എന്നിവരടക്കം നിരവധി പേർക്ക് പരിക്ക് പറ്റിയിരുന്നു. കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കണമെന്നും അക്രമത്തിൽ പ്രതിഷേധിച്ച് സി.പി.ഐ.മാനന്തവാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. 4800ലധികം കുടുംബങ്ങൾ വർഷങ്ങളായി താമസിക്കുന്നത് അനധികൃതമെന്ന് പറഞ്ഞ് പോലിസ് വൻ സന്നാഹങ്ങളുമായി എത്തിയത്.പാവപ്പെട്ട കുടുംബങ്ങളെ ഒഴിപ്പിച്ച് റഹേജ ബിൽഡേഴസിന് കെട്ടിടം പണിയുന്നതിന് വേണ്ടിയുള്ള നീക്കം തടഞ്ഞ നേതാകളടക്കം നിരവധി പേരെയാണ് പോലിസ് മർദ്ദിച്ചത്. വൻകിടക്കാർക്ക് വേണ്ടി പാവപ്പെട്ടവനെ അക്രമിക്കുന്ന നിലപാട് അംഗീകരിക്കlല്ലന്ന് പ്രകടനത്തിന് ശേഷം മാനന്തവാടി ഗാന്ധി പാർക്കിൽ നടന്ന പ്രതിഷേധ യോഗത്തിൽ നേതാക്കൾ പറഞ്ഞു. സി.പി.ഐ.വയനാട് ജില്ലാ എക്സിക്യുട്ടിവ് അംഗം ഇ.ജെ.ബാബു, മാനന്തവാടി മണ്ഡലം സെക്രട്ടറി ജോണി മറ്റത്തിലാനി, ജില്ലാ കൗൺസിൽ അംഗം വി.കെ.ശശിധരൻ, ലോക്കൽ സെക്രട്ടറി കെ.സജീവൻ, ടി.നാണു.കെ.പി.വിജയൻ, അസ്സിസ്കോട്ടയിൽ, എം.ബാലകൃഷ്ണൻ, എ.സി.ആലി നഗരസഭ കൗൺസിലർ ശോഭരാജൻ എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *