December 14, 2025

കേരള സ്കൂൾ കലോത്സവം മാനന്തവാടി സബ്ജില്ല ലോഗോ ക്ഷണിക്കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
കേരള സ്കൂൾ കലോത്സവം മാനന്തവാടി സബ്ജില്ല ലോഗോ ക്ഷണിക്കുന്നു
മാനന്തവാടി> കല്ലോടി സെന്റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്ക്കൂളിൽ വെച്ച് ഒക്ടോബർ 30,31 തീയതികളില്‍ ഓഫ് സ്റ്റേജ് മത്സരങ്ങളും നവംബർ 2,3,4  തീയതികളിൽ സ്റ്റേജ് ഇനങ്ങളും നടക്കുന്ന കേരള സ്ക്കൂൾ കലോത്സവത്തിന്‍റെ ലോഗോ ക്ഷണിക്കുന്നു. വിദ്യാർത്ഥികൾ,കലാകാരന്മാർ,പൊതുജനങ്ങൾ തുടങ്ങിയവർക്ക് പങ്കാളികളാകാം. തിരഞ്ഞെടുക്കപ്പെട്ട ലോഗോ നിർമ്മിച്ചയാൾക്ക് ക്യാഷ് അവാർഡ് നല്കി ആദരിക്കും. തയ്യാറാക്കുന്ന ലോഗോ ഒക്ടോബർ 12 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി hmsjhsskallody@gmail.com എന്ന email വിലാസത്തിൽ അയച്ചുതരുകയോ നേരിട്ട് സക്കൂളിൽ എത്തിക്കുകയോ ചെയ്യാവുന്നതാണ്. തിരഞ്ഞെടുത്ത ലോഗോയുടെ പ്രകാശനം ഒ ആർ കേളു എം എൽ എ മാനന്തവാടി പ്രസ്സ് ക്ലബില്‍ വെച്ച് ഒക്ടോബർ 15ന് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9446640682
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *