January 19, 2026

വയോജനവേദി വാരാചരണ സമാപനവും കുടുംബ സംഗമവും മാനന്തവാടിയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
വയോജനവേദി വാരാചരണ സമാപനവും കുടുംബ സംഗമവും മാനന്തവാടിയിൽ
മാനന്തവാടി>  കേരളവയോജനവേദി വാരാചരണ സമാപനവും കുടുംബ സംഗമവും ഒക്ടോബർ 7 ന് മാനന്തവാടിയിൽ നടക്കുമെന്ന് സംഘാടകര്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  മാനന്തവാടി  എൻ എസ് എസ് ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  പി കെ അസ്മത്ത്  സംഗമം ഉദ്ഘാടനം  ചെയ്യും. ജില്ല മെഡിക്കൽ ഓഫിസർ ഡോ കെ സന്തോഷ്, സർക്കിൾ ഇൻസ്പെക്ടർ പി കെ മണി എന്നിവർ ക്ലാസ്സ് എടുക്കും. സംസ്ഥാനത്ത് വയോജന വകുപ്പ് രൂപീകരിക്കുക,  2013 ലെ പരിഷ്ക്കരിച്ച വയോജന നയം നടപ്പാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കുക. ബസ്സുകളിൽ വയോജനങ്ങള്‍ക്ക്അന്‍പത് ശതമാനം ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഭാരവാഹികൾ  വാര്‍ത്താസമ്മേളനത്തില്‍ അവശ്യപ്പെട്ടു.  പരിപാടിയുടെ ഭാഗമായി അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടക്കും.  പ്രസിഡൻറ് എൻ മണിയപ്പൻ, വിദ്യാധരൻ വൈദ്യർ, ആർ പുരുഷോത്തമൻ, കെ പി രാമകൃഷ്ണൻ നായർ, എം ജേക്കബ്, സുസന്ന ജേക്കബ് ബി ബാലഗംഗാധൻ എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *