മാനന്തവാടി നഗരസഭ സേവനം നൽകുന്നതിൽ ഗുരുതര വീഴ്ചയെന്ന്
മാനന്തവാടി നഗരസഭയിലെ ജനങ്ങൾക്ക് നൽകേണ്ട സേവനത്തിൽ ഗുരുതരമായ വീഴ്ചയാണ് അധികൃതർ കാണിക്കുന്നതെന്ന് മുൻ ഗ്രാമ പഞ്ചായത്തംഗവും പൊതു പ്രവർത്തകനുമായ വിപിൻ വേണുഗോപാൽ വാർത്ത സമ്മേ ള ന ത്തിൽ ആരോപിച്ചു. ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളെ വട്ടം ചുറ്റിക്കുന്നു.രൂപീകൃതമായി രണ്ട് വര്‍ഷം പിന്നിട്ടിട്ടും നഗരസഭയില്‍ സെക്രട്ടറിയെ നിയമിക്കാന്‍ സാധിക്കാത്തത് ഭരണസമിതിയുടെ കഴിവുകേടാണ്.ഗ്രാമപഞ്ചായത്ത് ആയിരുന്നപ്പോള്‍ ഉണ്ടായിരുന്നതിന്‍റെ പകുതി ജീവനക്കാര്‍ പോലും ഓഫീസിലില്ല .സാധാരണക്കാരായ ജനങ്ങള്‍ ദൈനം ദിന ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കയറിയിറങ്ങുന്ന ഓഫീസിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത ജനങ്ങള്‍ക്ക് വന്‍പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു. മൂന്ന് ദിവസങ്ങള്‍ കൊണ്ട് ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്ക് രണ്ട്മാസത്തോളം നഗരസഭയില്‍ കയറിയിറങ്ങേണ്ടി വരുന്നു.നഗരസഭയില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വന്ന് സേവനം ലഭിക്കാതെ കണ്ണീരോടെ മടങ്ങുന്നത് നിത്യസംഭവമാണ്.മുന്‍സിപ്പാലിറ്റിയുടെ ആസ്തികള്‍ സംരക്ഷിച്ചു വരുന്നതിലോ രേഖകള്‍സൂക്ഷിക്കുന്നതിനോ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല.നിലവില്‍ കൃത്യമായ അസസ്മെന്‍റ് രജിസ്റ്റര്‍ പോലും നഗരസഭയിലില്ല .1993ലേയും 2013 ലേയും പരിഷ്കരിച്ച കെട്ടിട വിവരങ്ങള്‍ ഇടകലര്‍ന്ന് പലപ്പോഴും ആശയക്കുഴപ്പത്തിലാണ് ഉദ്യോഗസ്ഥര്‍ പോലും. 6 എൽ ഡി ക്ലർക്കുമാർ നിര്‍വഹിചിരുന്ന ജോലി ഇപ്പോള്‍ രണ്ട് ജീവനക്കാരാണ് ചെയ്യേേേണ്ടി വരുന്നത്.അക്കൗണ്ടന്‍റ് തസ്തികയില്‍ ഇരിക്കാന്‍ പോലും സീനിയര്‍ സ്റ്റാഫ് ഇല്ലാത്ത അവസ്ഥയാണ് .നഗരസഭയായി ഉയര്‍ത്തപ്പെട്ടിട്ടും എന്‍ജിനിയറിംഗ് വിഭാഗത്തില്‍ ഒരു അസി.എഞ്ചിനിയറും ഒരു ഉം ഓവര്‍സിയറും മാത്രമാണുുള്ളത്.കോടിക്കണക്കിനു രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്ന എന്‍ജിനിയറിംഗ് വിഭാഗത്തില്‍ ക്ളറിക്കല്‍ തസ്തികയില്‍ ആളില്ലാത്തത് പദ്ധതി പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുകയാണ്.കഴിവുകേടിന്‍റെ പര്യായമായി മാറിക്കൊണ്ടിരിക്കുന്ന ഭരണസമിതി ജനദ്രോഹ നടപടിക്കള്‍ക്ക് കൂട്ട് നില്‍ക്കരുത്.ലൈസന്‍സിനായി ദിവസേന കയറിയിറങ്ങുന്ന ആളുകളെ ദുരിതാശ്വാസനിധി അടിച്ചേല്‍പ്പിക്കുകയും അത്യാവശ്യക്കാരില്‍ നിന്നും കൈക്കൂലി മേടിക്കുകയും ചെയ്യുന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ താന്തോന്നിത്തരത്തിന് ഭരണസമിതിയും വഴങ്ങുകയാണ്.വന്‍കിടമുതലാളിമാര്‍ അനുമതിയില്ലാതെ കച്ചവടം നടത്തുന്നത് തടയിടാതെ അന്നന്നത്തെ അന്നത്തിനു വഴിയോരക്കച്ചവടം നടത്തുന്ന പാവങ്ങളെ വിരട്ടിയോടിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ഉദ്യോഗസ്ഥരെ നിലയ്ക്കുുു നിർത്തണം നഗരസഭ കെട്ടിടത്തിൽ ലൈസന്‍സില്ലാതെ അനധികൃതമായാണ് ഇറച്ചികച്ചവടം നടക്കുന്നത്.സ്ലോട്ടര്‍ ഹൗ
സുകളില്ലാതെ അറവ് ചെയ്തു കൊണ്ട് വന്ന് ഇറച്ചിക്കടകളില്‍ പരിശോധന പോലും നടത്തുന്നില്ല.മാര്‍ക്കറ്റിലുള്‍പ്പെടെ നഗരസഭയിലെ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് വേണ്ട നടപടികളൊന്നും നാളിതുവരെ കൈക്കൊണ്ടിട്ടില്ല.പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം കമ്മ്യുണിറ്റിഹാള്‍ പരിസരത്തിട്ട് കത്തിക്കുന്നത് പതിവാണ്.കഴിഞ്ഞ പദ്ധതി കാലയളവില്‍ കൃഷിക്കാര്‍ക്ക് വിതരണം ചെയ്യാനെത്തിയ പച്ചക്കറി തൈകള്‍ കരിഞ്ഞ് പോയിരുന്നു . പാവപ്പെട്ട ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായി വാങ്ങിയ ലക്ഷക്കണക്കിന് രൂപയുടെ ലാപ്ടോപ്പുകള്‍ വിതരണം ചെയ്യാതെ പൂഴ്ത്തിവെച്ചിരിക്കയാണ്..സര്‍വ്വമേഖലയിലും ഭരണ സമിതി പരാജയമാണെന്ന്ന് വിപിൻ പറഞ്ഞു






Leave a Reply