രക്തദാന ക്യാംപ് നടത്തി

മാനന്തവാടി:ജെസ്ഒവൈഎ യുവജന വാരാഘോഷത്തിന്റെ ഭാഗമായി മാനന്തവാടി സെന്റ്ജോർജ് യൂത്ത് അസോസിയേഷൻ രക്തദാന ക്യാംപ് നടത്തി. ജില്ലാ ആശുപത്രി ബ്ളഡ് ബാങ്കിന്റെയും ജ്യോതിർഗമയയുടെയും സഹകരണത്തോടെ നടന്ന പരിപാടി മലബാർ ഭദ്രാസന യൂത്ത് അസോസിയോഷൻ സെക്രട്ടറി ജോബിഷ് യോഹൻ ഉദ്ഘാടനം ചെയ്തു. മാനന്തവാടി സെന്റ് ജോർജ് യാക്കോബായ പളളി വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി അധ്യക്ഷത വഹിച്ചു. ഫാ. എൽദൊ കൂരൻതാഴത്ത് പറമ്പിൽ, ഡോ. ബിനിജ മെറിൻ, സെക്രട്ടറി ഷിജൊ സണ്ണി, വൈസ് പ്രസിഡന്റ് ധനുഷ് പോൾ, മേഖലാ സെക്രട്ടറി അമൽ കുര്യൻ, ജ്യോതിർഗമയ കോ–ഒാർഡിനേറ്റർ കെ.എം. ഷിനോജ്, ട്രസ്റ്റി വി.സി. ജോസ്, സിബി മാത്യു, ഷക്കീല പളളിയാൽ, റിറ്റു ഷാജി, വിപിൻ പൗലോസ്, ഷാജി മൂത്താശേരി, പി.യു. അനീഷ്, എബിൻ പി. ഏലിയാസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply