അക്ഷയ കേന്ദ്രങ്ങൾ പി.എസ്.സി. സൗഹൃദ കേന്ദ്രങ്ങളായി മാറുമെന്ന് പി.എസ്.സി.ചെയർമാൻ
കൽപ്പറ്റ: അക്ഷയ കേന്ദ്രങ്ങൾ വഴി പി.എസ്.സി.യുടെ ഒറ്റത്തവണ രജിസ്ട്രേഷൻ ആരംഭിച്ചതിനാൽ സംസ്ഥാനത്തെ ഓരോ അക്ഷയ കേന്ദ്രങ്ങളും ഇനി അക്ഷയ കേന്ദ്രങ്ങൾ പി.എസ്.സി. സൗഹൃദ കേന്ദ്രങ്ങളായി മാറുമെന്ന് പി.എസ്.സി. ചെയർമാൻ അഡ്വ: എം.കെ.സക്കീർ പറഞ്ഞു. വയനാട് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ അക്ഷയ കേന്ദ്രങ്ങൾക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ അഭിലാഷമനുസരിച്ച് എല്ലാ റിക്രൂട്ട്മെന്റും പി.എസ്.സി. വഴി നടത്തുന്നു എന്നതിനാൽ ലോകത്ത് തന്നെ ഏറ്റവും വലിയ തൊഴിൽ റിക്രൂട്ടിംഗ് ഏജൻസിയായി കേരള പി.എസ്.സി. വളർന്നു. ലക്ഷകണക്കിന് യുവതീ-യുവാക്കളുടെ പ്രതീക്ഷയായി പി.എസ്.സി. മാറി കഴിഞ്ഞുവെന്ന് ചെയർമാൻ പറഞ്ഞു.
അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ ന്യൂനതകൾ പരിഹരിക്കുകയാണ് വേണ്ടെതെന്നും റാങ്ക് ലിസ്റ്റിൽ ഉദ്യോഗാർത്ഥി എത്തിയതിന് ശേഷമാണ് പി.എസ്.സി. അപേക്ഷ കൃത്യതയോടെ പരിശോധിക്കുന്നതെന്നും അപ്പോൾ എന്തെങ്കിലും തെറ്റ് കണ്ടു പിടിക്കപ്പെട്ടാൽ ആ ഉദ്യോഗാർത്ഥിക്ക് ജോലി നഷ്ടമാകും. ആയിരകണക്കിന് പേർക്കാണ് ഇങ്ങനെ ഓരോ വർഷവും ജോലി നഷ്ടമാകുന്നതെന്നും ചെയർമാൻ പറഞ്ഞു.
പി.എസ്.സി.യിൽ ഇപ്പോൾ ഒറ്റത്തവണ രജിസ്ട്രേഷനായതിനാൽ അപേക്ഷ പൂരിപ്പിച്ചയക്കുമ്പോൾ കൃത്യത വരുത്തണമെന്നും അക്ഷയ കേന്ദ്രങ്ങൾ ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു
പട്ടികവർഗ്ഗക്കാരായ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ പ്രത്യേക പരിഗണനയും ശ്രദ്ധയും ഉണ്ടാകണം. .നിയമത്തിൽ അണുവിട വ്യത്യാസമില്ലാതെയാണ് പി.എസ്. സി. പ്രവർത്തിക്കുന്നതെന്നും ഉദ്യോഗാർത്ഥികളുടെ പിഴവുകളിൽ കോടതി പോലും ഇടപെടില്ലന്ന് അധ്യക്ഷത വഹിച്ച
കേരള പി.എസ്.സി.അംഗം അഡ്വ: ഇ.രവീന്ദ്രനാഥൻ പറഞ്ഞു.. ജില്ലാ കലക്ടർ എസ്.സുഹാസ് മുഖ്യപ്രഭാഷണം നടത്തി.വയനാട് ജില്ലാ പി.എസ്.സി.ഓഫീസർ ലിമൻറ്ലി സഖറിയാസ്, അക്ഷയ ജില്ലാ പ്രൊജക്ട് മാനേജർ ജെറിൻ.സി. ബോബൻ, അക്ഷയ ജില്ലാ കോഡിനേറ്റർ ജിൻസി ജോസഫ്, പി.എസ്.സി. അഡീഷണൽ സെക്രട്ടറി രാമകൃഷ്ണൻ, അണ്ടർ കെട്ടറി പി.സതീഷ്, തുടങ്ങിയവർ പ്രസംഗിച്ചു.






Leave a Reply