വ്യാപാരി പോര് മുറുകി.: വിഭാഗീയ പ്രവർത്തനം നടത്തുന്ന ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന് കെ.ഉസ്മാൻ
മാനന്തവാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീൻ പ്രഖ്യാപിച്ച ഉത്തരവ് അംഗീകരിച്ച് മുന്നോട്ട് പോകാൻ മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ ഭരണ സമിതി യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ 3400 ൽ പരം യൂനിറ്റുകളുടെ പരമാധികാരിയായ സംസ്ഥാന പ്രസിഡന്റിന്റെ തീരുമാനപ്രകാരം നിലവിലുള്ള ഭരണസമിതി തുടരും അതിന് മറ്റുള്ളവരുടെ അനുവാദം ആവശ്യമില്ല…
മാനന്തവാടി മർച്ചന്റ്സ് അസോസിയേഷന്റെ പരസ്പര സഹായ നിധി ഉൾപ്പെടെ പല പദ്ധതികളും നടത്തി വ്യാപാരികൾക്ക് ഗുണകരമായ ശക്തമായ പ്രവർത്തനങ്ങൾ നടത്തുന്ന അൻപത് വർഷത്തിലധികം പഴക്കമുള്ള സംഘടനയുടെ കോടിക്കണക്കിന് ആസ്തി വകകളിൽ കണ്ണ നട്ട ചില പ്രവർത്തകരാണ് ആശയകുഴപ്പം സൃഷ്ടിക്കുന്നതു്
9 ന് വ്യാഴാഴ്ച ചിലർ ടൗൺ ഹാളിൽ വിളിച്ചു ചേർത്ത യോഗത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകളെ ഇറക്കുമതി ചെയ്തും വ്യാപാരികളല്ലാത്തവരെ പങ്കെടുപ്പിച്ചും നടത്തിയ യോഗം മാനന്തവാടിയിലെ യഥാർഥ വ്യാപാരികൾ തിരിച്ചറിഞ്ഞതായി ഭരണ സമിതി വിലയിരുത്തി മൊത്തം 1030 സംഘടനാ അംഗങ്ങളായ വ്യാപാരികളിൽ ഏതാനും ചില അംഗങ്ങൾ മാത്രമെ വിമത യോഗത്തിൽ പങ്കെടുത്തിട്ടുള്ളു. പങ്കെടുത്തവരിൽ എത്ര പേർ യഥാർഥ വ്യാപാരികളാണെന്ന് യോഗം നടത്തിയവർ ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും
കഴിഞ്ഞ ജൂൺ 27 ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് വിവിധ കോടതികളിൽ കേസ് നൽകിയാണ് സംഘടനാ വിരുദ്ധർ തടഞ്ഞതു് മാനന്തവാടി മുൻസിഫ് കോടതിയിൽ ഒരു വിഭാഗം നൽകിയ കേസ് ഇപ്പോഴും നിലനിൽക്കുകയാണ് ഈ കേസ് വിധിയായെന്ന് ചില ജില്ലാ ഭാരവാഹികൾസംസ്ഥാന പ്രസിഡന്റിനെ തെറ്റിദ്ധരിപ്പിച്ചതായി യോഗം ചൂണ്ടിക്കാട്ടി. ബത്തേരി കോടതിയിൽ കേസ് കൊടുത്തവരും കൊടുപ്പിച്ചവരും തമ്മിൽ ധാരണ ഉണ്ടാക്കിയാണ് പിൻവലിച്ച രേഖ സംസ്ഥാന പ്രസിഡന്റിന് മുമ്പിൽ ഹാജരാക്കിയത്
മാനന്തവാടി മർച്ചന്റ്സ് അസോസിയേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾ പതിവ് പോലെ നടക്കും. വ്യാപാരികൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ജില്ലാ ഭാരവാഹികൾക്കെതിരെ പരാതി നൽകും.
വിമത യോഗത്തിൽ പ്രസംഗിച്ച തൂക്കണാം കുരുവി എന്ന പദം ചേരുക സംസ്ഥാന പദവി നഷ്ടപ്പെട്ട നേതാവിനാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
യോഗത്തിൽ പ്രസിഡൻറ് കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടരി പി.വി മഹേഷ് ട്രഷറർ ഇ.എ നാസിർ, വൈസ് പ്രസിഡന്റുമാരായ എം.വി സുരേന്ദ്രൻ, എം കെ, ശിഹാബുദ്ദീൻ കെ.എക്സ് ജോർജ് ,സി കെ സുജിത്, സിക്രട്ടരിമാരായ എൻ.പി ഷിബി, എൻ.വി അനിൽകുമാർ, കെ.ഷാനു, തുടങ്ങിയവർ പ്രസംഗിച്ചൂ..





Leave a Reply