ലീഗ് ഓഫിസിന് നേരേ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം
മാനന്തവാടി:ലീഗ് ഓഫീസിൽ സാമുഹ്യ വിരുദ്ധരുടെ ആക്രമണം. ചുണ്ടമുക്ക് രണ്ടേ നാലിലുള്ള എടവക പഞ്ചായത്ത് മുസ് ലിം ലീഗ് ഓഫീസായ ബാഫഖി തങ്ങൾ സൗധത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.വ്യാഴാഴ്ച രാത്രിയാണ് ഓഫീസിന്റ മുൻഭാഗത്തും വരാന്തയിലും ചുമരിലും ജനലിലും സാമൂഹ്യ വിരുദ്ധർ ചുവന്ന പെയിന്റോ ഴിച്ച് വൃത്തികേടാക്കിയത്.രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയുടെ ഭാഗമായി എടവക മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സ്ഥാപിച്ച ഫ്ളക്സ് ബോർഡിലും ചുവന്ന പെയിന്റടിച്ചിരുന്നു. വേങ്ങര ഉപതിരഞ്ഞെടുപ്പിൽ വിജയാഹ്ളാദ പ്രകടനം നടത്തുന്നതിനിടെ സി പി എം ബ്രാഞ്ച് ഓഫിസിൽ നിന്നും ജാഥക്ക് നേരെ കൂക്കിവിളിക്കുകയും ജാഥ അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയും, രണ്ടേ നാലിലെ എം എസ് എഫ് കൊടിമരത്തിലെ പതാക നശിപ്പിക്കുകയും ചെയ്തിരുന്നതായും പ്രദേശത്ത് സംഘർഷാവസ്ത സൃഷ്ടിക്കാനും സമാധാനം തകർക്കാനും ചിലർ നിരന്തരം ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട് മാനന്തവാടി പോലീസിൽ പരാതി നൽകിയതായും ഭാരവാഹികൾ പറഞ്ഞു.






Leave a Reply