ലഹരിവിമുക്ത മാനന്തവാടി: ഓൺലൈൻ മിനിക്കഥ, കവിത- മത്സരം നവംബർ 13 ,14 തീയതികളിൽ
ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം മാനന്തവാടിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന *ലഹരിവിമുക്ത മാനന്തവാടി* എന്ന. ആശയത്തിൽ ഓൺലൈൻ മിനിക്കഥ, കവിത- മത്സരം ഈ വരുന്ന നവംബർ 13 ,14 തീയതികളിൽ നടത്തുന്നു.
പ്രായഭേദമന്യേ ആർക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്.
*നല്ലൊരു ഭാവി നാടിന്റെ നന്മക്ക്*എന്ന സന്ദേശവുമായി
ഓൺലൈൻ കൂട്ടായ്മയില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങള്‍ക്ക് മാനന്തവാടിയിൽ തുടക്കമാക്കാൻ എല്ലാവരും സഹകരിക്കുക.
തുടർന്ന് മാനന്തവാടി CPT കമ്മറ്റി വിപുലമായ ജനകീയ പങ്കാളിത്തത്തോടെ ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിക്കന്നു.
പ്രാദേശിക ചാനലുകളും, വാർത്താ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഉപയോഗിച്ചാണ് മുഖ്യമായും പ്രചാരണം സംഘടിപ്പിക്കുക. ഇതിനു പുറമേ പോസ്റ്ററുകളും സ്‌റ്റിക്കറുകളും ഉപയോഗിച്ച് സ്ഥാപനങ്ങള്‍ വാഹനങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലും ലഹരി വിരുദ്ധ സന്ദേശം ജനങ്ങളിലെത്തിക്കുന്ന പ്രവർത്തങ്ങളാണ് നമ്മുടെ ലക്ഷ്യം.
ലഹരിക്ക് പിന്നാലെ ചെന്ന് സ്വന്തം ജീവിതം ഹോമിക്കുന്നവരെ വിശേഷിച്ചു നമ്മുടെ കുട്ടികളെ രക്ഷപ്പെടുത്തിയാല്‍ മാത്രമേ സമൂഹത്തെ രക്ഷിക്കാനാകൂ എന്ന തിരിച്ചറിവില്‍ ആണ് വിപുലമായ ബോധവൽക്കരണത്തിന് ചൈൽഡ് പ്രൊട്ടക്ട് ടീം മുന്നിട്ടിറങ്ങുന്നത്.
മത്സരങ്ങളിൽ പങ്കെടുത്ത്
ഒന്നാം സമ്മാനം നേടുന്നവർക്ക്
മലബാർ ട്രേഡേഴ്സ്
സ്പോൺസർ ചെയുന്ന
സ്പെഷൽ ഗിഫ്റ്റ് 🎁
നൽകുന്നതായിരിക്കും
🖌🖌മത്സരങ്ങളിൽ പങ്കെടുക്കൂ🖌🖌
🎁🎁സമ്മാനങ്ങൾ നേടൂ🎁🎁പംക്തികൾ താഴെ കാണുന്ന നമ്പറുകളിൽ വാട്സപ്പ് ചെയ്യാവുന്നതാണ്.
📱9605196647
📱 9961344844
📱+971528881343
Leave a Reply