December 7, 2025

വിദേശ പൗരന്റെ സ്വത്ത് തട്ടിപ്പ് കേസ് :ആറ് മാസം സാവകാശം തേടി സി ഐ ഡി വിഭാഗം സുപ്രിം കോടതിയിൽ

0
IMG_20171112_222815
By ന്യൂസ് വയനാട് ബ്യൂറോ

     കാട്ടിക്കുളം:കാട്ടിക്കുളം ആലത്തൂർ എസ്റ്റേററും മൈസൂരിലെ 90 ഏക്കർ ഭൂമിയും' ബഗ്ലാവടക്കം 500 കോടി ആസ്തിയുള്ള പരേതനായ  എഡ്വിൻ ജുബർട്ട് വാനി ങ്കന്റെ  വ്യാജ ദത്ത് പുത്രനായ മൈക്കിൾ ഫ്ളോയിഡ് ഈശ്വർ ഉൾപെട്ട സ്വത്ത് തട്ടിപ്പ് അന്വേഷണം പൂർത്തിയാക്കാൻ ആറ് മാസത്തേസമയം നൽകണമെന്നാവിശ്യപെട്ടാണ് കർണാടക സി ഐ ഡി വിഭാഗം സുപ്രിം കോടതിയിൽ ഹർജി നൽകിയത് മുഴുവൻ രേഖകളും പരിശോധിക്കുന്നതിനും സാക്ഷിമൊഴികൾ രേഖപെടുത്താനും കൂടുതൽ സമയം എടുക്കുമെന്നാണ് കോടതിയിൽ അന്വേഷണ സംഘം ബോധിപ്പിച്ചത് വ്യാജരേഖ ഉണ്ടാക്കിയും വഞ്ചിച്ചും സ്വയം ദത്ത് പുത്രനെന്ന് സ്ഥാപിച്ച് മൈസൂരിലേയും കാട്ടിക്കുളത്തെ 221 ഏക്കർ എസ് സ്റ്റേറ്റും തട്ടിയെടുത്തതായി കാണിച്ച് 2013 ൽ മൈസൂർ നസറാ ബാദ് പോലീസിൽ പരാതി നൽകിയിരുന്നു പരാതി നൽകി ഒരാഴ്ച്ചക്കുള്ളിൽ ജുബർട്ട് ദുരൂഹ സാഹചര്യത്തിൽ മരണപെടുകയായിരുന്നു സ്വത്ത് തട്ടിപ്പ് കേസ് 2014 ജൂണിൽ കർണാടക ഹെകോടതി റദ്ദാക്കിയിരുന്നു' ഇതിനെതിരെ വാനി ങ്കന്റെ ബന്ധുക്കൾ സുപ്രിം കോടതിയിൽ ഹർജി നൽകിയതിനെ തുടർന്ന് ഹെക്കോടതി വിധി റദ്ദാക്കുകയും 'വാനി ങ്കന്റെ മരണവും സ്വത്ത് തട്ടിപ്പും മൈക്കിൾ ഈ ശറിന്റെ എല്ലാ ബന്ധങ്ങളും പുനരന്വേഷിക്കാൻ സുപ്രിം കോടതി ഉത്തരവിട്ടതനുസരിച്ചാണ് ഇയാൾക്കെതിരെ അന്വേഷണം തുടങ്ങിയത്.ആലത്തൂർ എസ്റേററ്റ് കഷണങ്ങളാക്കി 'മുറിച്ച് അനധികൃതമായ് തിരുനെല്ലി പഞ്ചായത്തിനും ചില രാഷ്ടിയ നേതാക്കൾക്ക് നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. വാനിങ്കനെ അവസാനാ നാളുകളിൽ അദ്ദേഹത്തിന്റെ ഒഴിഞ്ഞ ഫാം ഹൗസിൽ തടവറയിലാക്കിയതായും അന്വേഷണം സംഘം സ്ഥിരീകരിച്ചിട്ടുണ്ട് വാനി ങ്കന് വിദേശ ബാങ്കുകളിൽ അകൗണ്ട് ഉള്ളതിനാൽ ഇൻറർപോളിന്റെ സഹായവും അന്വേഷണ സംഘം തേടിയിട്ടുണ്ട് കാട്ടിക്കുളത്തെ 221 ഏക്കർ ഭൂമി 1964ലെ അന്യം നിൽപ്പും കണ്ടു കെട്ടലും നിയമപ്രകാരം ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് കേരളാ സർക്കാറെന്നും സി.ഐ ഡി വിഭാഗം സുപ്രിം കോടതിയിൽ ബോധി പിച്ചിട്ടുണ്ട്. കേരളാ ഹെക്കോടതിയുടെ ഉത്തരവ് ലംഘിച്ച് എസ്റേററ്റിൽ നിന്ന് 3
കോടി രൂപ മതിപ്പുള്ള മരങ്ങളും മൈക്കിൾ ഈശ്വർ ഉന്നത ഉദ്യോഗസ്ഥ സ്വാധീനത്തിൽ മുറിച്ച് കടത്തിയതായും സുപ്രിം കോടതിയിൽ സത്യവാങ്ങ്മൂലം നൽകിയിട്ടുണ്ട്. ഈശറിനെ സഹായിക്കുകയും വാനി ങ്കന്റെ മരണമായി ബന്ധപെട്ട ചികിൽസ രേഖകൾ നശിപ്പിച്ച മൈസൂരിലെ ആദിത്യ ആശ് പത്രി ഡയരക്ടർ ഡോ ചന്ദ്രശേഖർ ഇപ്പോഴും റിമാന്റിലാണ്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *