November 15, 2025

വയനാടിന്റെ പരിസ്ഥിതി സംരംക്ഷണത്തിന് കൂട്ടായ ശ്രമം വേണമെന്ന് ശില്പശാല

1
IMG_20171116_144726

By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാടിന്റെ പരിസ്ഥിതിയും കാലാവസ്ഥയും വീണ്ടെടുക്കുന്നതിന് കൂട്ടായ ശ്രമം വേണമെന്ന് ജലസമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുചർച്ചയിൽ ആവശ്യം ഉയർന്നു. ജല സംരംക്ഷണവും പരിസ്ഥിതി സംരംക്ഷണവും ഓരോരുത്തരുടെയും ഉത്തരവാദിത്വമാണന്ന ബോധ്യം പൊതുജനങ്ങളിൽ വളർത്തണം. യുവജനങ്ങളുടെയും സാമൂഹ്യ സന്നദ്ധ പ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും മാധ്യമ പ്രവർത്തകരുടെയും കൂട്ടായ്മ ഇതിനായി രൂപപ്പെടുത്തണമെന്നും വയനാടിനായി ഒരു നയം രൂപീകരിക്കണമെന്നും  ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. പരിസ്ഥിതി മണ്ണ് – ജല സംരംക്ഷണത്തിനായി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കണം. പദ്ധതി നിർവ്വഹണത്തിന് ജില്ലാതലത്തിൽ ഏകോപനം ആവശ്യമാണന്ന് അഭിപ്രായമുയർന്നു.

     ചർച്ചയിൽ വയനാട് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് രമേശ് എഴുത്തച്ചൻ അധ്യക്ഷത വഹിച്ചു. മണ്ണ്  സംരംക്ഷണ പര്യവേക്ഷണ ഡയറക്ടർ ജസ്റ്റിൻ മോഹൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറകടർ അരുൺകുമാർ മോഡറേറ്ററായിരുന്നു. ചർച്ചക്ക് മുന്നോടിയായി വയനാട് ജില്ലാ മണ്ണ് സംരംക്ഷണ ഓഫീസർ പി.യു.ദാസ് വിഷയാവതരണം നടത്തി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ അബ്ദുൾ റഷീദ് , പ്രസ്സ് ക്ലബ്ബ് സെക്രട്ടറി പി.ഒ. ഷീജ., സാമുഹ്യ സാംസ്കാരിക പ്രവർത്തകർ , ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ എന്നിവർ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

1 thought on “വയനാടിന്റെ പരിസ്ഥിതി സംരംക്ഷണത്തിന് കൂട്ടായ ശ്രമം വേണമെന്ന് ശില്പശാല

Leave a Reply

Your email address will not be published. Required fields are marked *