January 19, 2026

ശിശുദിനത്തില്‍ മധുരവിതരണം നല്‍കി

0
05-4-1
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരളയുടെ കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ മുണ്ടേരി സ്‌പെഷ്യല്‍ സ്‌കൂളില്‍ ശിശുദിന സന്ദേശവും മധുരവിതരണവും സംഘടിപ്പിച്ചു.കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് കെ.സി.മണ്‍സൂറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശിശുദിന പരിപാടി ചൈല്‍ഡ് പ്രൊട്ടക്ട് ടീം വയനാട് ജില്ലാസെക്രട്ടറി സി.പി.റഹീസ് ഉദ്ഘാടനം ചെയ്തു.സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചും സംഘടന നടത്തിയിട്ടുള്ള പരിപാടികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.ജില്ലാവൈസ് പ്രസിഡന്റ് പ്രകാശ് പ്രാസ്‌കൊ ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ അനുള്‍ മുഹമ്മദ്,കെ.വി.ബാബു കല്‍പ്പറ്റ മണ്ഡലം സെക്രട്ടറി അജ്മല്‍ സെവാഗ് കല്‍പ്പറ്റ മണ്ഡലം വൈസ് പ്രസിഡന്റ് ഷാജി കല്ലടാസ്,റംഷി ചേമ്പില്‍,വി.സജീവ് മുഹമ്മദ്,കെ.രഞ്ജിത്ത്,വിനോയ് വര്‍ഗ്ഗീസ്,അജ്മല്‍ കയ്പഞ്ചേരി,സലീം കിഡ്‌സ്,ഷാനി യൂസഫ് എന്നിവര്‍ സംസാരിച്ചു.പി.വി.അജിത്ത് സ്വാഗതവും,സിജി ആന്റണി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *