February 15, 2026

കാട്ടിക്കുളത്ത് വയലില്‍ കെട്ടിയിട്ട പോത്തിനെ കടുവ കൊന്നു

0
IMG-20171116-WA0011
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കാട്ടിക്കുളത്ത് വീണ്ടും കടുവയുടെ ആക്രമണം. വയലില്‍ കെട്ടിയിട്ടിരുന്ന പോത്തിനെ കടുവ കടിച്ചു കൊന്നു.  എടക്കോട് കോളനിയിലെ കുളിയന്‍റെ പോത്തിനെയാണ് കടുവ കൊന്നത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. വനത്തിനു സമീപമുള്ള വയലില്‍ കെട്ടിയിട്ട പോത്തിനെ കടുവ ആക്രമിക്കുകയായിരുന്നു. ഒച്ചകേട്ട് സ്ഥലത്തെത്തിയ നാട്ടുകാര്‍ ബഹളം വയ്ക്കുകയും കല്ലെറിയുകയും ചെയ്തതിനെ തുടര്‍ന്ന് കടുവ വനത്തിലേക്ക് ഓടി മറഞ്ഞു. തോല്‍പ്പെട്ടി റെഞ്ചിലെ വനപാലകര്‍ സ്ഥലത്തെത്തി. രണ്ടു മാസം മുന്‍പ് ഇതേ കോളനിയിലെ നായിക്കന്‍റെ പശുവിനെയും കടുവ കൊന്നിരുന്നു.  ഈ പ്രദേശത്ത് അടുത്തിടെയായി വന്യമൃഗ ശല്യം രൂക്ഷമാവുകയാണെന്നും കൃഷി ചെയ്യാനോ  നേരം ഇരുട്ടിയാല്‍ പുറത്തിറങ്ങാനോ സാധിക്കാത്ത അവസ്ഥയാണ് ഉളതെന്നും നാട്ടുകാര്‍ പറഞ്ഞു. അന, പന്നി തുടങ്ങിയവയും ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് നിത്യ സംഭവമാണെന്നും പ്രദേശവാസികള്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുന്നേ ബവലിയില്‍ മേയാന്‍ വിട്ട പോത്തിനെയും, തൊഴുത്തില്‍ കെട്ടിയിട്ട പശുവിനേയും കടുവ കൊന്നിരുന്നു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *