January 24, 2026

പൂര്‍വ്വ വിദ്യാര്‍ത്ഥി, അധ്യാപക സംഗമം

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വാളാട് ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 17 ന് പൂര്‍വ്വ വിദ്യാര്‍ത്ഥി, അധ്യാപക മാഹാസംഗമം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 1926 ല്‍ പ്രവര്‍ത്തനമാരംഭിച്ച വാളാട് ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഹൈസ്കൂള്‍ ആയും, ഹയര്‍സെക്കന്‍ഡറിയായും ഉയര്‍ത്തിയത് മുതല്‍ 2010 വരെയുള്ള എസ് എസ എല്‍ സി പൂര്‍ത്തിയാക്കിയവര്‍  സംഗമത്തിനെത്തും. ഉദ്ഘാടന സമ്മേളനം, പൂര്‍വ്വ അധ്യാപകരെ ആദരിക്കല്‍, സ്കൂള്‍ വികസന രേഖ അവതരണം, കലാപരിപാടികള്‍  തുടങ്ങി വിവധ പരിപാടികള്‍ നടക്കും. പരിപാടിയുടെ നടത്തിപ്പിനായി ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ , ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍ എം ആന്റണി എന്നിവര്‍ രക്ഷാധികാരികള്‍ ആയിട്ടുള്ള 101 അംഗ സംഘാടകസമിതി രൂപികരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സംഘാടകസമിതി ഭാരവാഹികളായി ശശി കുമാര്‍ (ചെയര്‍മാന്‍), പി ടി ബേബി (ജനറല്‍ കണ്‍വീനര്‍), ബിന്ദു (ട്രഷറര്‍) എന്നിവരെ  തെരഞ്ഞെടുത്തതയും സംഘാടകര്‍ അറിയിച്ചു.  ബ്ലോക്ക് പഞ്ചായത്ത് അംഗം ദിനേശ് ബാബു, ഗ്രാമപഞ്ചായത്ത് മെമ്പര്‍ബിന്ദു വിജയകുമാര്‍,  ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ രാജേന്ദ്രന്‍,  ഹൈസ്കൂള്‍ പ്രധാനാധ്യാപകന്‍ ബിനോയ്‌, പി ടി എ പ്രസിഡന്റ് കെ എം പ്രകാശന്‍,പബ്ലിസിറ്റി കണ്‍വീനര്‍ ദേവദാസന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *