വെള്ളമുണ്ടയിൽ പ്ലാനറ്റോറിയം ഷോയും ശസ്ത്ര പ്രദർശനവും ആരംഭിച്ചു.
മാനന്തവാടി: വെള്ളമുണ്ട സെന്റ് ആൻസ് സ്കൂളിൽ മെഗാ എക്സിബിഷനും പ്ലാനട്ടോറിയം ഷോയും ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു .പ്രിൻസിപ്പാൾ ഫാ: എബി അലക്സ് അധ്യക്ഷത വഹിച്ചു. പി .ടി. എ. പ്രസിഡണ്ട് മുഹമ്മദ് അഷ്റഫ് , മുഹമ്മദ് അമീൻ , ജോൺസൺ തുടങ്ങിയവർ പ്രസംഗിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പ്രദർശനത്തിൽ പുരാവസ്തുക്കളുടെ ശേഖരവും വിദ്യാർത്ഥികൾ നിർമ്മിച്ച ശാസ്ത്ര – ഗവേഷണ ഉപകരണങ്ങളുടെയും നാണയങ്ങൾ, കരകൗശല വസ്തുക്കൾ . എന്നിവയുടെ പ്രദർശനവും ഉണ്ട്. ബംഗളരുവിൽ നിന്നും എത്തിച്ച മൊബൈൽ പ്ലാനട്ടോറിയം സ്കൂളിൽ സജ്ജീകരിച്ചു.. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പ്രദർശനം കാണാം. രാജ്യത്തിന്റെ ഒട്ടേറെ ഭാഗങ്ങളിൽ ഇതിനകം പ്രദർശനം പൂർത്തിയാക്കിയ എക്സിബിഷൻ ഇതാദ്യമായാണ് വയനാട്ടിലെത്തുന്നത്. പ്ളാനട്ടോറിയം ആധുനികമായി സജ്ജീകരാച്ചതാണ്. സന്ദർശകർക്ക് പാസ്സ് ഏർപ്പെടുത്തിയിട്ടുണ്ട്. വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാവസ്തുക്കളും പ്രദർശനത്തിനുണ്ട്.. അര മണിക്കൂർ നേരം 30 പ്രദർശന 'ങ്ങളാണ് പ്ലാനട്ടോറിയം ഷോയിൽ ഉള്ളത്.. സാപ്സ് എക്സിബിഷൻ 2017 എന്ന് പേരിട്ടിരിക്കുന്ന ശാസ്ത്ര പ്രദർശനത്തിന്റെ ഭാഗമായി ബാണാസുര അണക്കെട്ടിലെ വെള്ളം എളുപ്പമാർഗ്ഗത്തിൽ കാർഷിക മേഖലയിൽ ജലസേചനത്തിന് ഉപയോഗിക്കുന്നതിനുള്ള മാതൃകയും പ്രദർശിപ്പിച്ചിട്ടുണ്ട്. ആയിരകണക്കിനാളുകൾ പ്രദർശനം കാണാനെത്തുന്നുണ്ട്. പ്രദർശനം ശനിയാഴ്ച വൈകുന്നേരം സമാപിക്കും.







Leave a Reply