April 15, 2026

കർഷകർക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്യാനുള്ള പണം തിരിമറി നടത്തിയതിന് എതിരെ നടപടി ആവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻസഭ

0
20171124_110235
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫിസിൽ കർഷകർക്ക് നൽക്കേണ്ട ആനുകുല്യങ്ങക്ക് വിതരണം ചെയ്യണ്ടേ പണം തിരിമറി നടത്തിയവർക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻസഭ മാനന്തവാടി താലുക്ക് കമ്മറ്റി മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫിസിലേക്ക് മാർച്ച് നടത്തി. വെള്ളമുണ്ട, തവിഞ്ഞാൽ, മാനന്തവാടി, തൊണ്ടർനാട് ,തിരുനെല്ലി, എടവക പഞ്ചായത്തിലെ കർഷകർക്ക് ലഭിക്കേണ്ട പണമാണ് തിരിമറി നടത്തിയെന്ന് അരോപണം ഉയരുന്നത്.കഴിഞ്ഞ ദിവസം ഓഫിസിൽ ധനകാര്യ വകുപ്പ് നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. കർഷകർക്ക് വിതരണം ചെയ്യണ്ടേ പണം ട്രഷറിയിൽനിന്ന് പിൻവലിച്ചെങ്കിലും കർഷകർക്ക് ലഭിച്ചിട്ടില്ല. പ്രകൃതിക്ഷോഭം, നെൽകൃഷി വികസനം, പച്ചക്കറിവികസനം, കുരുമുളക് പുനരുദ്ധരണ പ്രവർത്തനം എന്നിവയക്ക് വിതരണം ചെയ്യണ്ടേ ലക്ഷകണക്കിന് രൂപയാണ് തിരമറി നടത്തിയിരിക്കുന്നത്. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഉൾപ്പെടെയുള്ള കുറ്റകാര ജിവനകരെ സർവിസിൽ നിന്ന് പിരിച്ച് വിടണമെന്നും അഴിമതിയെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കിസാൻസഭ ആവശ്യപ്പെട്ടു.മാർച്ച് സിപിഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം.ഇ.ജെ.ബാബു ഉദ്ഘാടനം ചെയ്തു. കെ.പി.വിജയൻ അധ്യക്ഷത വഹിച്ചു. കിസാൻസഭ താലുക്ക് സെക്രട്ടറി എം.ബാലകൃഷ്ണൻ, സി പി ഐ മാനന്തവാടി മണ്ഡലം സെക്രട്ടറി ജോണി മറ്റത്തിലാനി, ജില്ലാ കൗൺസിൽ അംഗങ്ങളായ എൽ.സോമൻനായർ, വി.കെ.ശശിധരൻ, എന്നിവർ പ്രസംഗിച്ചു.ദിനേശ് ബാബു, ബാബു കൊല്ലൻമാടൻ, ശോഭരാജൻ, പ്രദീപൻ അസ്സിസ്കോട്ടയിൽ, കെ.സജീവൻ, ടി.നാണു. അബ്ബാസ് പൊറ്റമൽ, എന്നിവർ നേതൃത്വം നൽകി.

SHIBU C.V
FREELANCE JOURNALIST
COMMITTED TO MEDIAWINGS
P.B.NO;70
MANATHAVADY
WAYANAD.PH;9656347995

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *