January 19, 2026

എയിഡ്‌സ് ദിനാചരണം; ബോധവത്കരണ റാലിയും സമ്മേളനവും സംഘടിപ്പിക്കും

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:ഡിസംബര്‍ ഒന്നിന് ജില്ലയില്‍ എയിഡ്‌സ് ദിനാഘോഷം വിപുലമായ പരിപാടികളോടെ കൊണ്ടാടാന്‍ കളക്ട്രേറ്റില്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ അധ്യക്ഷതയില്‍ കൂടിയ സംഘാടക സമിതി യോഗം തീരുമാനിച്ചു. കല്‍പ്പറ്റയില്‍ സമ്മേളനം നടക്കും. ഇതിന് മുന്നോടിയായി രാവിലെ ടൗണില്‍ ബോധവത്കരണ റാലി സംഘടിപ്പിക്കും. ചടങ്ങുകളില്‍ നഴ്‌സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വിദ്യാരത്ഥികള്‍, എന്‍.എസ്.എസ്.വോളണ്ടിയര്‍മാര്‍ തുടങ്ങിയവരുടെ പങ്കാളിത്തം ഉറപ്പാക്കും. ദിനാഘോഷത്തിന്റെ ഭാഗമായി ചിത്രപ്രദര്‍ശനവും മത്സരങ്ങളും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഡെപ്യൂട്ടി ഡി.എം.ഓ ഡോ.സന്തോഷ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *