കല്‍പ്പറ്റ നഗരസഭ മുസ്ലീംലീഗ് ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും ജനുവരി 5ന് കല്‍പ്പറ്റയില്‍
കല്‍പ്പറ്റ:നഗരസഭ മുസ്ലീംലീഗ് കമ്മിറ്റി പുതുതായി പണിത ലീഗ് ഓഫീസിന്റെ ഉദ്ഘാടനം ജനുവരി 5-ാംതിയ്യതി നടത്താന്‍ കല്‍പ്പറ്റയില്‍ ചേര്‍ന്ന സ്വാഗതസംഘം യോഗം തീരുമാനിച്ചു.മുസ്ലീംലീഗ് സംസ്ഥാന ജന.സെക്രട്ടറി കെ.പി.എ.മജീദ് ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിക്കും.തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രഗത്ഭപ്രാസംഗികരായ സിദ്ദീഖ്അലി രാങ്ങാട്ടൂര്‍,എ.കെ.മുസ്തഫ തിരൂരങ്ങാടി എന്നിവര്‍ സംസാരിക്കും.മുസ്ലീംലീഗ് ജില്ലാ മണ്ഡലം നേതാക്കന്‍മാരും എം.എല്‍.എ-മാരും സംബന്ധിക്കും.ഓഫീസ് ഉദ്ഘാടനത്തിന്റേയും സമ്മേളനത്തിന്റേയും ഭാഗമായി വിദ്യാര്‍ത്ഥി സംഗമം,യുവജന സംഗമം,ട്രേഡ് യൂണിയന്‍ സമ്മേളനം,വനിതാസമ്മേളനം,സാംസ്‌കാരിക സമ്മേളനം,തലമുറ സംഗമം,ദളിത് സംഘം എന്നിവയും സംഘടിപ്പിക്കുന്നു.സ്വാഗതസംഘം രൂപീകരണ യോഗം മുസ്ലീംലീഗ് ജില്ലാവൈസ് പ്രസിഡന്റ് പി.കെ.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.പി.ബീരാന്‍കോയ അധ്യക്ഷത വഹിച്ചു.അഡ്വ.എ.പി.മുസ്തഫ മുസ്ലീംലീഗ് ജില്ലാസെക്രട്ടറി സി.മൊയ്തീന്‍കുട്ടി,മണ്ഡലം പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ,പയന്തോത്ത് മൂസ്സഹാജി,എം.പി.നവാസ്,കെ.എം.തൊടി മുജീബ്,അബു ഗൂഡലായ്,കെ.പി.അബ്ദുറഹിമാന്‍,പി.പി.മുഹമ്മദ്,സി.കെ.നാസര്‍,എന്‍.മുസ്തഫ,വി.ഹംസ എന്നിവര്‍ പ്രസംഗിച്ചു.
— SHIBU C.V






Leave a Reply