January 24, 2026

പച്ചക്കറി വിളകളുടെ പരമ്പരാഗത കൃഷി സെമിനാര്‍ സംഘടിപ്പിച്ചു

0
03-4
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:സെന്റര്‍ ഫോര്‍ യൂത്ത് ഡെവലപ്പ്‌മെന്റ് സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ സഹായത്തോടെ 2017-2018 പാരിസ്ഥിതി കം പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിളകളുടെ പരമ്പരാഗത രീതി എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു.മുണ്ടേരി പൊയില്‍ കോളിമൂല കോളനി നിവാസികളില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുതിനു വേണ്ടി മണിയങ്കോട് സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഏകദിന സെമിനാറിന്റെ ഉദ്ഘാടനം കനറാബാങ്ക് ലീഡ് ഡിവിഷണല്‍ മാനേജര്‍ എം.ഡി.ശ്യാമള നിര്‍വ്വഹിച്ചു.കല്‍പ്പറ്റ മുന്‍സിപ്പല്‍ കൗസിലര്‍ ശോശാമ്മ അധ്യക്ഷത വഹിച്ചു. സി.വൈ.ഡി.ചെയര്‍മാന്‍ എം.ബാലകൃഷ്ണന്‍, സി.വൈ.ഡി.എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ജയശ്രീ ,എം.ശിവന്‍ എന്നിവര്‍ സംസാരിച്ചു. എം.എസ്.എസ്.ആര്‍.എഫ് കസള്‍ട്ടന്റ് എം.കെ.പവിത്രന്‍ പച്ചക്കറികളുടെ ജൈവരീതിയിലുള്ള കൃഷിരീതി എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു.പദ്ധതിയുടെ ഭാഗമായി സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് അടുക്കളത്തോട്ടത്തിലേക്ക് ആവശ്യമായ പച്ചമുളക്,വഴുതിന,തക്കാളി തുടങ്ങി 15 ഇനം പച്ചക്കറി തൈകളും ജൈവവളങ്ങളും അടുത്ത ദിവസങ്ങളില്‍ വിതരണം ചെയ്യുന്നതാണ്.ടി.കൃഷ്ണന്‍,എന്‍.വിജി എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *