പൂര്‍വ്വ വിദ്യാര്‍ഥി, അധ്യാപക സംഗമം ലോഗോ പ്രകാശനം ചെയ്തു
മാനന്തവാടി: വാളാട് ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 17 നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ഥി, അധ്യാപക സംഗമത്തിന്‍റെ ലോഗോ പ്രകാശനം ചെയ്തു. മാനന്തവാടി പ്രസ്ക്ലബില്‍ നടന്ന ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാരാമന്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ വി കെ ശശികുമാര്‍ അധ്യക്ഷനായി. വാളാട് ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ചിത്രകലാ അധ്യാപകനായ ഗിരീഷ് പെരുവകയാണ് ലോഗോ രൂപകല്‍പന ചെയ്തിരിക്കുന്നത്. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ദിനേശ് ബാബു, ഗ്രാമപഞ്ചായത്ത് മെമ്പര്‍ബിന്ദു വിജയകുമാര്‍, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ രാജേന്ദ്രന്‍, ഹൈസ്കൂള്‍ പ്രധാനാധ്യാപകന്‍ ബിനോയ്, പി ടി എ പ്രസിഡന്റ് കെ എം പ്രകാശന്‍,പബ്ലിസിറ്റി കണ്‍വീനര്‍ ദേവദാസന്‍ എന്നിവര്‍ പങ്കെടുത്തു.
Also read






Leave a Reply