അനധികൃത മത്സ്യക്കച്ചവടം ഒഴിപ്പിച്ചു
മാനന്തവാടി: അനധികൃതമായി വില്‍പ്പന നടത്തിയ മത്സ്യക്കച്ചവടം നഗരസഭ അധികൃതര്‍ ഒഴിപ്പിച്ചു. ട്രാഫിക് അഡ്വൈസറി ബോര്‍ഡ് യോഗ തീരുമാന പ്രകാരം ശനിയാഴ്ച നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് മൈസൂര്‍ റോഡില്‍ അനധികൃതമായി വില്‍പ്പന നടത്തുകയായിരുന്ന മത്സ്യകച്ചവടം കണ്ടെത്തിയത്. നഗസഭാ ആരോഗ്യ വിഭാഗം അധികൃതരുടെ നേതൃത്വത്തില്‍ പിടിച്ചെടുത്ത മത്സ്യങ്ങള്‍ നശിപ്പിച്ചു. ഇങ്ങനെ വില്‍പ്പന നടത്തുന്ന മത്സ്യങ്ങള്‍ ആരോഗ്യപ്രശനങ്ങള്‍ക്ക് കാരണമാകുന്നുവെന്നും അതിനാല്‍ വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്നും അനധികൃതമായി വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നഗസഭാധികൃതര്‍ അറിയിച്ചു.





Leave a Reply