കുറുവാ ദ്വീപ് ഉടന്‍ തുറന്നു പ്രവര്‍ത്തിക്കുക;ഇടതുപക്ഷ ജനാധിപത്യമുന്നണി
മാനന്തവാടി: മണ്‍സൂണ്‍ അടവിന് ശേഷം നവംബര്‍ 1 ന് കാലങ്ങളായി തുറന്നു പ്രവര്‍ത്തിച്ചിരുന്ന കുറുവാദ്വീപ് ഈ വര്‍ഷവും പഴയത് പോലെ തുറന്നു പ്രവര്‍ത്തിക്കണമെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആളുകളാണ് ദിവസവും ദ്വീപ് സന്ദര്‍ശിക്കാനായി എത്തിക്കൊണ്ടിരിക്കുന്നതും നിരാശരായി മടങ്ങുന്നതും. സഞ്ചാരികളുടെ ബാഹുല്യം പറഞ്ഞ് ദ്വീപില്‍ നിയന്ത്രണ൦ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത് ശാസ്ത്രീയമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലും, ജനാധിപത്യ സംവിധാനങ്ങളിലൂടെയും ആയിരിക്കണം. തല്‍സ്ഥിതി വേണ്ട രീതിയില്‍മനസിലാക്കാതെയാണ് ചില ഉദ്യോഗസ്ഥര്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നത്. ഇത് പ്രശ്നങ്ങള്‍ കൂടുതല്‍ സംങ്കീര്ണ്ണ്‍മാക്കുകായും ചെയ്യും. ആദിവാസി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇരു കേന്ദ്രങ്ങളിലും ജോലി ചെയ്യുന്നത്. പ്രകൃതി സമ്പത്ത് പരിപാലിച്ചുകൊണ്ടാണ് ഇവിടങ്ങളിലെ ജനവിഭാഗങ്ങള്‍ ജീവിച്ചു വരുന്നത്. മറ്റു വനപ്രദേശങ്ങള്‍ അഗ്നിബാധയ്ക്ക് ഇരായായപ്പോഴും കുറുവാ ദ്വീപിനെ അതില്‍ നിന്നെല്ലാം സംരക്ഷിച്ചു നിര്‍ത്തിയത് ഇവിടങ്ങളിലെ ആദിവാസി വിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങളാണ്. നദിയിലെ മത്സ്യസമ്പത്തും മറ്റു പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി സംരക്ഷിച്ചു നിര്‍ത്തുന്നതും ജനവിഭാഗങ്ങളാണ്. വയനാട്ടില്‍ വില തകര്‍ച്ചയും വിളനാശവും, കലാവസ്ഥ വ്യതിയാനവും കാരണം ദുരിതമനുഭവിക്കുന്ന കര്‍ഷകരുടെ ഏക പ്രതീക്ഷ ടൂറിസം മേഖലയാണ്. നൂറുക്കണക്കിനാളുകളാണ് ബാങ്ക് വായ്പയും മറ്റു൦ എടുത്ത് നിരവധി ടൂറിസ്റ്റ് സൗഹൃദ പദ്ധതികള്‍ ആരംഭിച്ച് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തിയത്. ഇവരുടെയെല്ലാം ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ് നിലവിലെ ദ്വീപിന്‍റെ സ്തംഭാനാവസ്ഥ. അതിനാല്‍ അടച്ചിട്ടിരികുന്ന കുറുവാദ്വീപ് അടിയന്തിരമായി തുറന്നു പ്രവര്‍ത്തിക്കണമെന്നും ഏക പക്ഷീയമായ നിയന്ത്രണ സംവിധാനങ്ങള്‍ ശാസ്ത്രീയമായ അടിത്തറ നിശ്ചയിച്ച് ജനകീയമായി നടത്തണമെന്നും ഇടതുപക്ഷ ജനാധിപത്യമുന്നണി മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ഇ ജെ ബാബു അധ്യക്ഷനായി. പ്രക്ഷോഭ പ്രവര്‍ത്തനങ്ങളെ കുറിച്ച് കണ്‍വീനര്‍ പി വി സഹദേവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുര്യാക്കോസ് മുള്ളന്‍മട, കെ ടി പ്രകാശന്‍, വി കെ ശശീന്ദ്രന്‍, ജോണി മറ്റത്തിലാനി, കെ എം വര്‍ക്കി എന്നിവര്‍ സംസാരിച്ചു.





Leave a Reply