ആനിമല്‍ വെല്‍ഫെയര്‍ ക്ലബ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു
കല്‍പ്പറ്റ:പെരുന്തട്ട ഗവ:ജി.യു.പി.സ്‌കൂലില്‍ വച്ച് നടത്തിയ ആനിമല്‍ വെല്‍ഫെയര്‍ ക്ലബ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ദിവസത്തെ ശില്‍പശാല നടത്തി.ഇതില്‍ ചിത്രരചനാമത്സരവും ക്വിസ് മത്സരവും സെമിനാറും സര്ട്ടിഫിക്കറ്റ് വിതരണവും നടത്തി..മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളില്‍ നടപ്പിലാക്കിവരുന്ന ഒരു ബ്രഹത് പദ്ധതിയാണ് ആനിമല്‍ വെല്‍ഫെയര്‍ ക്ലബ് ഇന്‍ സ്‌കൂള്‍സ്.ഈ പദ്ധതിയില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് മൃഗങ്ങളോട് സ്‌നേഹ വാത്സല്യം ഉണ്ടാകുന്നതിനും കോഴി,ആട്,മുയല്‍ എന്നീ ചെറുമൃഗങ്ങളേയും പക്ഷികളേയും നല്‍കാറുണ്ട്.ഇവയെ കുട്ടികള്‍ പരിചരിക്കുതിലൂടേയും വളര്‍ത്തുതിലൂടേയും അവരുടെ സ്വഭാവത്തില്‍ സ്‌നേഹവും സഹാനുഭൂതിയും കരുതല്‍ എന്നീ ശ്രദ്ധേയമായ മനോഭാവം വളര്‍ത്തുന്നതിനാണ് അനിമല്‍ വെല്‍ഫെയര്‍ ക്ലബ് സ്‌കൂളില്‍ നടപ്പാക്കിവരുന്നത്.അനിമല്‍ വെല്‍ഫെയര്‍ ക്ലബ് ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭ വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ് നിര്‍വ്വഹിച്ചു.വിദ്യാഭ്യാസ കല സാംസ്‌കാരികസ്ഥിരം സമിതി ചെയര്‍പേഴ്‌സ സനിത ജഗതീഷ് അധ്യക്ഷത വഹിച്ചു.സീനിയര്‍ അസിസ്റ്റന്റ് ഏലമ്മ ആന്റണി സ്വാഗതവും പെരുന്തട്ട ജി.യു.പി.എസ്.സ്റ്റാഫ് സെക്രട്ടറി പി.തുളസി നന്ദിയും പറഞ്ഞു.






Leave a Reply