May 4, 2024

മാനന്തവാടി നഗരത്തിൽ നവീകരിച്ച റോഡ് ഉദ്ഘാടനത്തിന് ഉത്സവഛായ

0
Img 20171127 Wa0015
 .
മാനന്തവാടി:മാനന്തവാടി നഗരത്തിൽ  കെ. ടി .ജംഗ്ഷനില്‍ ഇന്‍റര്‍ലോക്ക് പതിച്ച് നവീകരിച്ച പാത ഗതാഗത്തിനായി തുറന്നു കൊടുത്തു. തിങ്കളാഴ്ച രാവിലെ 10.30 ന് മാനന്തവാടി നഗരസഭാധ്യക്ഷന്‍ വി. ആര്‍. പ്രവീജ് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍  നഗരസഭാ ഉപാധ്യക്ഷ പ്രദിപാ ശശി,  വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൌണ്‍സിലര്‍മാര്‍,  ട്രേഡ് യൂണിയന്‍ നേതാക്കള്‍,  വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ നേതാക്കളായ കെ. എം. വര്‍ക്കി, പി. വി. ജോര്‍ജ്ജ്, പി. വി .എസ്. മൂസ,  സന്തോഷ്‌ ജി നായര്‍, എം. പി അനില്‍ മാനന്തവാടി എസ് ഐ എം കെ മഹേഷ്‌, ട്രാഫിക് എസ് ഐ തോമസ്‌, പി. ഡബ്ലിയു. ഡി ഉദ്യോഗസ്ഥരായ സുദീന്ദ്രലാല്‍, സുരേഷ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. നവീകരണത്തിന്‍റെ ഭാഗമായാണ് ഇന്റര്‍ലോക്ക് പതിക്കല്‍ നടത്തുന്നത്.  മാനന്തവാടിയിലെ  ജില്ലാ ആശുപത്രി റോഡ്‌, താഴയങ്ങാടി റോഡ്‌,  ചൂട്ടകടവ് റോഡ്‌ എന്നിവിടങ്ങളിലായി ഓവുചാല്‍ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. ഓവുചാല്‍ നിര്‍മ്മാണം, ഇന്റര്‍ലോക്ക് പതിക്കല്‍ എന്നിങ്ങനെ ഒരുകോടി രൂപയുടെ നവീകരണ പ്രവര്‍ത്തികളാണ് പൊതുമാരാമത്ത് വകുപ്പ് നടത്തുന്നത്.  2015-ൽ ഭരണാനുമതി ലഭിച്ച പ്രവർത്തികളാണ് ഇപ്പോൾ നടക്കുന്നത്.നവംബർ 19 നാണ് കെ .ടി.  ജംഗ്ഷനില്‍ ഇന്‍റര്‍ലോക്ക് പതിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി നഗരത്തില്‍ ഒരാഴ്ച ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *