April 30, 2026

ഓൺലൈൻ സേവനങ്ങളിൽ വയനാട് ഒന്നാം സ്ഥാനത്ത്: ഡിജിറ്റൽ യജ്ഞത്തിന് നല്ല പ്രതികരണം

0
IMG_20171104_120103
By ന്യൂസ് വയനാട് ബ്യൂറോ
ഡിജിറ്റൽ സേവന  ഗുണമേന്മയിൽ വയനാട് ഒന്നാമത്.

ഓൺലൈൻ.നികുതി പിരിവിലും ഒന്നാം സ്ഥാനം: കലക്ടർക്ക് അഭിനന്ദനം.
കൽപ്പറ്റ: ജനങ്ങൾക്ക്  ഡിജിറ്റൽ സംവിധാനത്തിലുള്ള  സേവനങ്ങൾ  ഗുണ മേന്മയിൽ നൽകുന്ന കാര്യത്തിൽ വയനാട് സംസ്ഥാനത്ത് ഒന്നാമതെത്തി. ജി.എസ് .ടി . ഓൺ ലൈൻ രജിസ്ട്രേന്റെ  കാര്യത്തിലും  ഓൺലൈൻ നികുതി  പിരിവിന്റെ കാര്യത്തിലും ജില്ലക്ക് തന്നെയാണ് ഒന്നാം സ്ഥാനം. കഴിഞ്ഞ മാസം   അവസാനിച്ച അവലോകന   റിപ്പോർട്ടിലാണ് പ്രത്യേക പരാമർശമുള്ളത്. സംസ്ഥാന തല കലക്ടേഴ്സ്  യോഗത്തിൽ  ഇക്കാര്യത്തിൽ വയനാട് കലക്ടർ എസ്.  സുഹാസിന് പ്രത്യേക  അഭിന ന്ദനം കിട്ടി. ഈ  അഭിനന്ദനം ഒട്ടും വൈകാ തെ കലക്ടർ ഉദ്യോഗസ്ഥർക്ക് പകുത്തു നൽകുകയും ചെയ്തു. വാട്സ് ആപ്പ് വഴി കലക്ടർ ഉദ്യോഗസ്ഥരെ അഭിനന്ദനമറിയിച്ചു. 
    കേരളത്തിലാകെ ഓൺലൈൻ വഴി പിരിച്ച നികുതി തുകയുടെ 93 ശതമാനവും വയനാട്ടിൽ നിന്നാണ്. ജില്ലയിൽ 2, 19,547 നികുതി ദായകരിൽ നിന്നായി 1, 12,82,802 രൂപയാണ് പിരിഞ്ഞു കിട്ടിയത്. 
ഡിജിറ്റൽ സംവിധാനങ്ങളെ ഏകോപിപ്പിക്കുന്ന ജില്ലാ ഇ-ഗവേണൻസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ അതാത് കാലഘട്ടങ്ങളിൽ പരിശീലനവും സാങ്കേതിക സഹായവും നൽകുന്നുണ്ട്.
               വില്ലേജ് ഓഫീസുകൾ വഴിയുള്ള സർട്ടിഫിക്കറ്റുകൾക്കായുള്ള ഓൺലൈൻ  അപേക്ഷകൾക്ക് അംഗീകാരം  നൽകുന്നതിലും  സർട്ടിഫിക്കറ്റ് നൽകുന്നതിലുമുള്ള  വേഗതയാണ്  ഗുണമേന്മയുടെ ഒരു മാനദണ്ഡം .കൃത്യതതയാണ് മറ്റൊരു ഘടകം. വയനാട്ടിൽ 93 ശതമാനം  അപേക്ഷയും പരിഗണിച്ചു.  ഭൂ നികുതി വയനാട്ടിലെ ഭൂരിപക്ഷം വില്ലേജുകളിലും ഓൺലൈൻ വഴിയായി. ആധാർ സംവിധാനം കുറ്റമറ്റ രീതിയിൽ നടപ്പാക്കിയതിന് ബത്തേരി ബ്ലോക്കിന് നേരത്തെ  പുരസ്കാരം ലഭിച്ചിരുന്നു.  സംസ്ഥാന ഐ.ടി. മിഷൻ, റവന്യൂ വകുപ്പിന്റെ ഐ.ടി. സെൽ, നാഷണൽ  ഇൻഫർമാറ്റിക് സെന്റർ, ജില്ലാ ഇ – ഗവേണൻസ്  സൊസൈറ്റി അക്ഷയ കേന്ദ്രങ്ങൾ എന്നിവയുടെ സംയോജി തമായ പ്രവർത്തനമാണ് ഈ നേട്ടങ്ങൾക്ക് കാരണം. മിക്ക വകുപ്പു കളിലെയും  ഉദ്യോഗസ്ഥർ ഡിജിറ്റൽ സംവിധാനങ്ങളിൽ പ്രാവീണ്യം നേടി കഴിഞ്ഞു. പണമിടപാടുകൾ പലതും ഡിജിറ്റൽ സംവിധാന ത്തിലൂടെയാണ് വയനാട്ടിൽ നടക്കുന്നത്. 
         ജില്ലക്കാകെ ഡിജിറ്റൽ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഡിജിറ്റൽ വയനാട്   യജ്ഞവും   തുടർന്ന് വരുന്നുണ്ട്.( ഫോട്ടോ ക ലക്ടറുടെ കാട്ടിക്കുളത്തെ സഫലം പരിപാടിയുടേതാണ്)

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *