June 16, 2025

അക്ഷയകേന്ദ്രം ബാങ്കിംഗ് കിയോസ്‌ക് ആരംഭിച്ചു

0
Akshaya-Kiyosk-Ulghadanam

By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കോട്ടപ്പടി എസ്.ബി.ഐ. ബ്രാഞ്ചിന് കീഴില്‍ തൃക്കൈപ്പറ്റ അക്ഷയ കേന്ദ്രത്തിന് അനുവദിച്ച ബാങ്കിംഗ് കിയോസ്‌കിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ തമ്പി നിര്‍വഹിച്ചു. തൃക്കൈപ്പറ്റ പ്രദേശവാസികള്‍ ബാങ്കിങ് സേവനത്തിനായി 10 കിലോമീറ്ററിലധികം ദൂരെയുള്ള മേപ്പാടി, കല്‍പ്പറ്റ ബാങ്കുകളെയാണ് ആശ്രയിച്ചിരുന്നത്. കിയോസ്‌ക് ആരംഭിച്ചതോടുകൂടി അക്ഷയ സെന്ററിലൂടെ പ്രദേശവാസികള്‍ക്ക് അക്കൗണ്ട് തുറക്കല്‍, പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍ തുടങ്ങിയ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാകും. ബാങ്ക് അവധി ദിവസങ്ങളിലും ബാങ്കിംഗ് സമയം കഴിഞ്ഞും ഈ സേവനം ലഭ്യമാകും.തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍, പെന്‍ഷന്‍കാര്‍, 10 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ എന്നിവര്‍ക്ക് അക്ഷയ കേന്ദ്രത്തിലൂടെ ലഭിക്കുന്ന ബാങ്കിങ് കിയോസ്‌കിന്റെ സേവനം ഉപകരിക്കുമെന്ന് ബാങ്ക് മാനേജര്‍ അറിയിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിന്ദു പ്രതാപന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്.ബി.ഐ. കോഴിക്കോട് മേഖലാ ചീഫ് മാനേജര്‍ സനല്‍കുമാര്‍, കോട്ടപ്പടി ബ്രാഞ്ച് മാനേജര്‍ രാജേഷ് റാം, ശ്രേയസ് കോ,ഓര്‍ഡിനേറ്റര്‍ സെലീന ബാബു, അക്ഷയ കോ-ഓര്‍ഡിനേറ്റര്‍ ജിന്‍സി ജോസഫ്, ബെന്നി തേമ്പിള്ളി, അക്ഷയ സംരംഭക സുബിത കുമാരി എന്നിവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *