December 7, 2025

കാമ്പസ് അസംബ്ളി: വിപ്ലവ സഞ്ചാരത്തിന് പ്രൗഢമായ തുടക്കം.

0
IMG20171106093143
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :  എസ് എസ്  എഫ് കേരള കാമ്പസ്  അസംബ്‌ളിയുടെ  ഭാഗമായി വയനാട് ജില്ലാ  കമ്മിറ്റി സംഘടിപ്പിക്കുന്ന വിപ്ലവ സഞ്ചാരത്തിന്   ചേലോട് മഖാം  സിയാറത്തോടെ തുടക്കമായി . യാത്ര  സ്വാഗത  സംഘം   ചെയര്മാൻ  കെ  എസ്  മുഹമ്മദ് സഖാഫി  ഫ്ലാഗ് ഓഫ്  ചെയ്തു .ഇ പി  അബ്ദുള്ള  സഖാഫി , പി സി  അബൂ  ശദാദ് ,ജില്ലാ പ്രസിഡന്റ്  ശമീർ  ബാഖവി ,ജില്ലാ ജനറൽ  സെക്രട്ടറി  ഫള്‌ലുൽ  ആബിദ് , മറ്റു ജില്ലാ ഭാരവാഹികളും  പങ്കടുത്തു .സർഗാത്മക  വിദ്യാർഥിത്വം  സാധ്യമാണെന്ന വിഷയത്തിൽ  നവംബർ  11 , 12  തിയ്യതികളിൽ  മൗണ്ട് റാസിയിൽ  നടക്കുന്ന കേരള കാമ്പസ് അസംബ്ലിയുടെ  പ്രചാരണ ത്തിന്റെ ഭാഗമായാണ്  വിപ്ലവ സഞ്ചാരം നടത്തുന്നത് . മേപ്പാടി ഡിവിഷനിൽ നിന്നും ആരംഭിച്ച യാത്ര വയനാടൻ ഗ്രാമങ്ങളിലൂടെ  കടന്ന് നവംബർ എട്ടാം  തിയ്യതി നടവയലിൽ സമാപിക്കും. 
ജില്ലാ ഫിനാൻസ്  സെക്രട്ടറി  ഡോ: മുഹമ്മദ് ഇർഷാദ്  നയിക്കുന്ന യാത്രയിൽ  ജില്ലാ കാമ്പസ്  ചെയര്മാൻ  സഹദ് ഖുതുബി ,  വൈസ് പ്രസിഡണ്ടുമാരായ സഈദ്  ഇർഫാനി ,   ആദിൽ ജൗഹരി ,  സെക്രട്ടറിമാരായ  യു ,കെ ജസീൽ പരിയാരം ,  ,ഇർഷാദ്  ഇർഫാനി, നൗഫൽ  പിലാക്കാവ് , താഹിർ  നാലാം  മൈൽ , റസാഖ് കാക്കവയൽ, സ്വാബിർ  താഞ്ഞിലോട്, കൂടാതെ ജില്ലാ എക്സികുട്ടീവ്  അംഗങ്ങൾ, ജില്ലാ ചേംബർ അംഗങ്ങൾ  എന്നിവരും പങ്കെടുത്തു .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *