പിരിച്ചുവിട്ട ജീവനക്കാരനെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന കോടതി ഉത്തരവ് പുല്‍പ്പള്ളി സഹകരണ ബാങ്ക് ഭരണസമിതി നടപ്പിലാക്കിയില്ല
കൽപ്പറ്റ: അച്ചsക്ക ലംഘനം ആരോപിച്ച് പിരിച്ചുവിട്ട ജീവനക്കാരനെ ജോലിയില്‍ തിരിച്ചെടുക്കണെന്ന കോടതി ഉത്തരവ് പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് നടപ്പിലാക്കിയില്ല. ജീവനക്കാരനു സബ്‌സിസ്റ്റന്‍സ് അലവന്‍സ് കുടിശിക സഹിതം അനുവദിക്കണമെന്ന ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ(ജനറല്‍) ഉത്തരവും ബാങ്ക് കാറ്റില്‍ പറത്തി.
സസ്‌പെന്‍ഷനിലായിരിക്കെ 2010 ഡിസംബര്‍ 23നു ഭരണ സമിതി തീരുമാനം അനുസരിച്ച് ബാങ്ക് പിരിച്ചുവിട്ട ഹെഡ്ക്ലാര്‍ക്ക് പി.ജെ. മൈക്കിളാണ് ആര്‍ബിട്രേഷന്‍ കോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടും നീതിനിഷേധം നേരിടുന്നത്.
1985ല്‍ ജൂണിയര്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ച മൈക്കിളിനെ 22 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയിക്കെ 2017 സെപ്റ്റംബര്‍ 24നാണ് ബാങ്ക് സാമ്പത്തിക അച്ചടക്ക ലംഘനത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തത്. അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലായിരുന്നു അക്കാലത്ത് ബാങ്ക്. പിന്നീട് പുതിയ ഭരണസമിതി അധികാരത്തില്‍ വന്നപ്പോള്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന് മൈക്കിള്‍ അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.
വേതനക്കുടിശികയും മറ്റാനുകൂല്യങ്ങളും നല്‍കി മൈക്കിളിനെ പിരിച്ചുവിടാനായിരുന്നു ഭരണസമിതി തീരുമാനം
സസ്‌പെന്‍ഷന്‍ കാലയളവില സബ്‌സിസ്റ്റന്‍സ് അലവന്‍സ് ലഭിക്കുന്നതിനു മൈക്കിള്‍ ഫയല്‍ ചെയ്ത എആര്‍സി നമ്പര്‍ 1/2013 നമ്പര്‍ കേസില്‍ 2017 ഏപ്രില്‍ 12 നാണ് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) തീര്‍പ്പുകല്‍പ്പിച്ചത്. 40 മാസത്തെ സബ്‌സിസ്റ്റന്‍സ് അലവന്‍സ് 60 ദിവസത്തിനകം കൊടുത്തുതീര്‍ക്കണമെന്നായിരുന്നു ജോയിന്റ് രജിസ്ട്രാര്‍ ബാങ്കിനു നല്‍കിയ നിര്‍ദേശം. തുക സമയബന്ധിതമായി നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ 12 ശതമാനം പലിശ സഹിതം തുക മൈക്കിളിനു ലഭ്യമാക്കുന്നതില്‍ സെക്രട്ടറി ഉത്തരവാദിയായിരിക്കുമെന്നും ജോയിന്റ് രജിസ്ട്രാര്‍ വ്യക്തമാക്കിയിരുന്നു.
കോഴിക്കോട് സഹകരണ ആര്‍ബിട്രേഷന്‍ കോടതിയിലെ കേസില്‍ 2018 ജനുവരി 27നാണ് വിധിയായത്. മൈക്കിളിനെ അടിയന്തരമായി ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണെന്നും 2007 മുതല്‍ 2018 വരെയുള്ള വേതനം നല്‍കണമെന്നുമാണ് കോടതി ഉത്തരവായത്.
ജോലിയില്‍ തിരികെ പ്രവേശിക്കുന്നതിനു ആര്‍ബിട്രേഷന്‍ കോടതി ഉത്തരവിന്റെ പകര്‍പ്പു സഹിതം ബാങ്ക് ഭരണസമിതിക്ക് അപേക്ഷ നല്‍കിയെങ്കിലും പ്രതികരണമില്ലെന്ന് മൈക്കിള്‍ പറഞ്ഞു. സബ്‌സിസ്റ്റന്‍സ് അലവന്‍സ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ജോയിന്റ് രജിസ്ട്രാര്‍ നേരത്തേ നല്‍കിയ നിര്‍ദേശത്തിനു മുകളിലും ബാങ്ക് ഭരണസമിതി അടയിരിക്കുകയാണ് ചെയ്‌തെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്നെ പിരിച്ചുവിടാനുള്ള ബാങ്ക് ഭരണ സമിതി തീരുമാനത്തിനു പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങളായിരുന്നുവെന്നാണ് 2019 ജൂണ്‍ 30 വരെ സേവന കലാവധിയുള്ള മൈക്കിളിന്റെ പക്ഷം. ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണെന്ന ഉത്തരവ് നടപ്പിലാക്കാത്തതിനു ബാങ്കിനെതിരെ വീണ്ടും നിയമയുദ്ധത്തിനു ഒരുങ്ങുകയാണ് മൈക്കിള്‍.





Leave a Reply