July 15, 2026

കുടുംബശ്രീ-ഡി.ഡി.യു.ജി.കെ.വൈ തൊഴില്‍മേള വെള്ളിയാഴ്ച്ച

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സംസ്ഥാന കുടുംബശ്രീ മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ (ദീന്‍ ദയാല്‍ ഉപാദ്യായ ഗ്രാമീണ്‍ കൗശല്യ യോജന) യുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായി തൊഴില്‍മേള സംഘടിപ്പിക്കും. ഏപ്രില്‍ 6 ന് കല്‍പ്പറ്റ മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലാണ് തൊഴില്‍മേള നടക്കുന്നത്. 
ആദിത്യ ബിര്‍ള, ബ്രഹ്മഗിരി ഹോളിഡെയ്‌സ്, ചെമ്പ്ര റിസോര്‍ട്ട്, വൈത്തിരി റിസോര്‍ട്ട്, കാരാപ്പുഴ വില്ലേജ് റിസോര്‍ട്ട്, വില്‍ട്ടണ്‍, ഗ്രേറ്റ് ജൂബിലി, മഹീന്ദ്ര മോട്ടോഴ്‌സ്, എയിംഫില്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ഫാമിലി വെഡിംഗ്, ഇ.വി.എം മോട്ടോഴ്‌സ്, പ്രീതി സില്‍ക്‌സ് തുടങ്ങി ജില്ലക്കകത്തും പുറത്തുമായുള്ള  മുപ്പതോളം കമ്പനികളാണ് മേളയില്‍ പങ്കെടുക്കാനെത്തുന്നത്.
ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിലൂടെ നിരവധി പേര്‍ക്ക് തൊഴില്‍ പരിശീലനം ലഭ്യമാക്കുന്നതിനോടൊപ്പം ജില്ലയിലെ തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്ക് തൊഴില്‍ മേളകളടക്കമുള്ള വിവിധ ഇടപെടലുകളിലൂടെ തൊഴില്‍ ലഭ്യമാക്കി നല്‍കുന്നതും ഈ പദ്ധതിയുടെ സവിശേഷതയാണ്. എസ്.ടി മേഖലയില്‍ നിന്നും നിരവധി കുട്ടികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതു വഴി ഈ മേഖലയിലെ സാമൂഹിക ഉന്നമനത്തിനും കൂടി കുടുംബശ്രീ ഡി.ഡി.യു.ജി.കെ.വൈ ലക്ഷ്യം വെക്കുന്നു. 
ഉദ്യോഗാര്‍ഥികള്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8301049679, 9605604252, 8075015183, 8547217962. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *