May 5, 2024

രാത്രിയാത്രാ ഗതാഗത നിരോധനം :ഏപ്രിൽ 6 ന് മാനന്തവാടിയിൽ പ്രതിഷേധ സദസ്സ്

0
Img 20180404 Wa0025
മാനന്തവാടി: മാനന്തവാടി ബാവലി മൈസൂർ റോഡിലെ രാത്രിയാത്രാ ഗതാഗത നിരോധനം മാനന്തവാടിമർച്ചന്റ്സ് അസോസിയേഷൻ പ്രത്യക്ഷ സമരത്തിലേക്ക്…. 2008 മുതൽ മൈസൂർ ജില്ലാ കലക്ടർ ഏർപ്പെടുത്തിയ ഗതാഗത നിരോധനം വൈകിട്ട് 6 മണി മുതൽ രാവിലെ 6 മണി വരെയാണ്… ബാവലി മുതൽ ഉദ്ബുർ വരെയുള്ള 16 കിലോമീറ്റർ വനപാതയിലൂടെ വാഹനങ്ങൾ ഓടാൻ പാടില്ല എന്നതാണ് ഉത്തരവ്… പ്രസ്തുതസമയത്തിൽ മാറ്റം വരുത്തി രാത്രി 9 മണി വരെയെങ്കിലും ഗതാഗതം അനുവദിക്കണമെന്നാവശ്വപ്പെട്ട് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 6 ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് പ്രതിഷേധ സദസ്സ് നടത്തും…. എം.എൽ എ ഒ ആർ കേളു ഉൽഘാടനം ചെയ്യും.. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൈലി, മാനന്തവാടി മുനിസിപ്പാലിറ്റി വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ടി ബിജു, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കടവത്ത് മുഹമ്മദ്, മുനിസിപ്പൽ കൗൺസിലർമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, പൊതുപ്രവർത്തകർ, വിവിധക്ലബ്ബ് ഭാരവാഹികൾ എന്നിവർ പ്രതിഷേധ സദസ്സിൽ പങ്കെടുത്ത് സംസാരിക്കും..
ബാവലി മുതൽ നിബിഡ വനം ഒഴിവാക്കിയുള്ള ബദൽ പാതയുടെ സാധ്യത കർണാടക അധികാരികളുടെ മുമ്പിൽ എത്തിക്കും….
രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് ഭാവിയിൽ സ്വീകരിക്കേണ്ട പ്രക്ഷോഭ പരിപാടികൾ എന്തൊക്കെ വേണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശിക്കുന്നതിന് വേണ്ടി ഗാന്ധി പാർക്കിൽ ബോക്സ് സ്ഥാപിക്കും പത്രസമ്മേളനത്തിൽ കെ.ഉസ്മാൻ, പി.വി.മഹേഷ്, എൻ, പി ഷിബി, എം.വി സുരേന്ദ്രൻ, ജോൺസൺ ജോൺ, എം.കെ.ശിഹാബുദ്ദീൻ, എന്നിവർ സംബന്ധിച്ചു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *