ബാണാസുര പുഷ്‌പോത്സവം തുടങ്ങി: ഇനി രണ്ട് മാസം ആഘോഷത്തിന്റെ പൂക്കാലം
ബാണാസുര എന്നും ഒരു വിസ്മയം തന്നെ ആണ് 'ബാണാസുര പുഷ്‌പോത്സവം 2018 ഉം അതു പോലെ തന്നെ.
മണ്ണുകൊണ്ട് നിർമിച്ച ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടാണ് ബാണാസുര സാഗർ ഡാം. സ്പിൽ വേ ഒഴികെ പൂർണമായും മണ്ണുകൊണ്ട് നിർമ്മിതം. വയനാട് ജില്ലയിൽ പടിഞ്ഞാറത്തറ എന്ന മലയോര ഗ്രാമത്തിൽ ആണ് അണകെട്ട് നിലകൊള്ളുന്നത്. എന്നും സഞ്ചാരികൾക്ക് അത്ഭുതം. കൂടാതെ ഇന്ത്യയിലെ ഒഴുകി നടക്കുന്ന സോളാർ പാടവും ബാണാസുര ഡാമിന് സ്വന്തം. വീണ്ടും ബാണാസുര അത്ഭുതം തീർക്കുന്നു.സഞ്ചാരികളുടെ മനസ്സിൽ കുളിർമഴ ആയി ഇതാ ബാണാസുര പൂന്തോട്ടം ഒരുക്കുന്നു.
ഫ്ലവർ ഷോ നമുക്ക് മുന്നിൽ. ഏപ്രിൽ 1 മുതൽ മെയ് 31 വരെ. ബാണാസുര പരിസരം ഇതിനായി അണിയിച്ചൊരുക്കുന്നു. രാവിലെ 9 മണിമുതൽ രാത്രി 9മണിവരെ പ്രേവേശനം.ആദ്യമൊക്കെ ഫ്ലവർ ഷോ എന്നാൽ നമുക്ക് ഊട്ടി ആണ് മനസ്സിൽ ഓടിയെത്തുക. പതിയെ കൽപ്പറ്റയിൽ ഒരുക്കിയ ഫ്ലവർഷോ ആയി. പിന്നീട് അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഒരുക്കിയ ഫ്ലവർ ഷോ നമുക്ക് ഒരു വിസ്മയമായി മാറി. ഇന്നിപ്പോൾ ബാണാസുര മാറുന്നു ഒരു വിസ്മയ ലോകമായി.
ഡാമിന്റെ പരിസരം ഏകദേശം 2.5 ഏക്കർ സ്ഥലം പൂക്കൾ വെച്ചു മനോഹരമാക്കുന്നു. കാടുമൂടി കിടന്ന സ്ഥലം ഒരു പൂന്തോട്ടമായി മാറ്റുന്നു. ഇതിനായി ഒരു കൂട്ടം ആളുകൾ പരിശ്രമിക്കുന്നു. ബാണാസുര മലയെ ഇതൾ കൊണ്ട് തഴുകാൻ അനേകം ചെടികൾ മണ്ണിൽ വിടരുന്നു.വിവിധ വർണ്ണ കാഴ്ചകൾ. കൂടെ കൊമോഷ്യൽ എക്സിബിഷൻ, ഫുഡ് ഫെസ്റ്റ് റൈഡുകൾ പാർക്കുകൾ അങ്ങനെ നീളുന്നു നിര. ബാണാസുര വിസ്മയ കാഴ്ച ഒരുക്കി നമുക്കിടയിലൂടെ വീണ്ടും. .
ബാണാസുര ഡാം കാണാൻ ഉള്ള ടിക്കറ്റ് എടുത്താൽ പുഷ്പോൽസവവും കാണാം ( പുഷ്പമേളക്ക് പ്രത്യേക ടിക്കറ്റ് വേണ്ട ) ജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാൻ പാർക്കിങ്ങ് സൗകര്യം 2ഏക്കറിൽ ഒരുക്കിയിരിക്കുന്നു .സ്റ്റാളുകൾ ബുക്ക് ചെയാൻ ആഗ്രഹിക്കുന്നവർ പെട്ടന്ന് തന്നെ അഡ്വാൻസ് നൽകി സ്റ്റാളുകൾ ഉറപ്പ് വരുത്തുക 9895989371 .ഇനി നമുക്കും ആഘോഷിക്കാം ബാണാസുരയിലെ പൂക്കാലം.







Leave a Reply